പത്രം വായിക്കാറില്ല, നല്ല മമ്മൂട്ടി ഫാന്‍, ആ ബൈക്ക് എന്റെ തന്നെ; ആ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ശ്രീറാം വെങ്കട്ടരാമന്‍ 

July 23, 2017, 8:37 pm
പത്രം വായിക്കാറില്ല, നല്ല മമ്മൂട്ടി ഫാന്‍, ആ ബൈക്ക് എന്റെ തന്നെ;  ആ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ശ്രീറാം വെങ്കട്ടരാമന്‍ 
Media

ദേവികുളം സബ്ബ്കളക്ടര്‍ എന്ന നിലക്ക് സന്തോഷകരമായ ദിനങ്ങളാണ് തനിക്കുണ്ടായിരുന്നതെന്ന് ശ്രീറാം വെങ്കട്ടരാമന്‍. റവന്യൂ വകുപ്പിനെ കുറിച്ചും നിയമങ്ങളെ കുറിച്ചും പഠിക്കാന്‍ സാധിച്ചുവെന്നും മറയില്ലാതെ ജനങ്ങളോട് പെരുമാറാന്‍ സാധിച്ചെന്നും ശ്രീറാം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീറാം.

കഴിഞ്ഞ 10 വര്‍ഷമായി പത്രം വായിക്കാറില്ലെന്ന് ശ്രീറാം പറഞ്ഞു. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ശ്രീറാമിന്റെ ഈ പ്രതികരണം. പത്രം വായിക്കുന്നവരുണ്ടാകാം, എന്നാല്‍ താനങ്ങനല്ല. ചാനല്‍ ഇടക്ക് കാണാറുണ്ട്. എനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ എടുക്കുക എന്ന ശൈലിയാണ് ഞാന്‍ സ്വീകരിക്കാറുള്ളത് എന്നാണ് ശ്രീറാം പറഞ്ഞത്.

താനൊരു നല്ല മമ്മൂട്ടി ഫാനാണെന്ന് ശ്രീറാം പറഞ്ഞു. തേവള്ളിപ്പറമ്പില്‍ ജോസഫ് എന്ന കഥാപാത്രത്തെ തനിക്ക് എല്ലാവരുടേയും പോലെ ഇഷ്ടമാണെന്നും ശ്രീറാം പറഞ്ഞു. തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ് എന്ന കഥാപാത്രം സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറപടിയായിട്ടാണ് ശ്രീറാം ഇങ്ങനെ പ്രതികരിച്ചത്.

വാര്‍ത്തയായ ആ ബുള്ളറ്റ് തന്റെ തന്നെയാണെന്നും വലിയ യാത്രകളൊന്നും നടത്തിയിട്ടില്ലെങ്കിലും എന്നാല്‍ ഏഴു ദിവസം ലഡാക്കില്‍ നടത്തിയ യാത്ര രസകരമായിരുന്നുവെന്നും ശ്രീറാം പറഞ്ഞു.