അമിത് ഷായുടെ സ്വത്തിനെക്കുറിച്ച് പറഞ്ഞാല്‍ വിവരമറിയും; ബിജെപി അധ്യക്ഷന്റെ ആസ്തി 300 ശതമാനം വര്‍ധിച്ചുവെന്ന വാര്‍ത്ത മുന്‍ നിര പത്രങ്ങളില്‍നിന്ന് പിന്‍വലിപ്പിച്ചു

July 30, 2017, 12:00 pm
അമിത് ഷായുടെ സ്വത്തിനെക്കുറിച്ച് പറഞ്ഞാല്‍ വിവരമറിയും; ബിജെപി അധ്യക്ഷന്റെ ആസ്തി 300 ശതമാനം വര്‍ധിച്ചുവെന്ന വാര്‍ത്ത മുന്‍ നിര പത്രങ്ങളില്‍നിന്ന് പിന്‍വലിപ്പിച്ചു
Media

ബിജെപി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപി അധ്യക്ഷനെതിരെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയുമുളള വാര്‍ത്തകള്‍ മുന്‍നിര മാധ്യമങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ച് കേന്ദ്രത്തിന്റെ സെന്‍സറിങ്. ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സമ്പത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 300 ശതമാനം വര്‍ധിച്ചുവെന്ന വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം ടൈംസ് ഓഫ് ഇന്ത്യയുടെയും ഡിഎന്‍എയുടെയും സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായത്. വിശദീകരണങ്ങള്‍ ഇല്ലാതെയാണ് വാര്‍ത്ത പിന്‍വലിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പത്ര സ്വതന്ത്ര്യം കുറയുന്നുവെന്ന റിപ്പോര്‍ട്ടും സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.ചിത്രം കടപ്പാട്, The Wire
ചിത്രം കടപ്പാട്, The Wire

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമിത്ഷായുടെ സ്വത്തില്‍ 300 ശതമാനത്തിന്റെ വര്‍ധനയാണ് വന്നിട്ടുളളത്. 2012 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമിത്ഷാ നല്‍കിയ സ്വത്ത് വിവരങ്ങളും 2017 ല്‍ നല്‍കിയ വിവരങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 34.3 കോടി രൂപയുടെ സ്വത്തുക്കള്‍ ഉണ്ടെന്നാണ് അമിത്ഷാ വ്യക്തമാക്കിയിരിക്കുന്നത്. 2012 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വത്തുക്കളില്‍ ഉണ്ടായിരിക്കുന്നത്. ഡിഎന്‍എയുടെ ഇ പേപ്പറില്‍ ഈ വാര്‍ത്ത ഇപ്പോഴും ലഭ്യമാണ്.ചിത്രം കടപ്പാട്, The Wire
ചിത്രം കടപ്പാട്, The Wire

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഡിഗ്രി സംബന്ധിച്ച വാര്‍ത്തയും സമാന രീതിയില്‍ വെബ്‌സൈറ്റുകളില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ബികോം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് സമൃതി ഇറാനി ഇപ്പോള്‍ നല്‍കിയിരിക്കുന്ന സത്യവാങ് മൂലം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1994 ല്‍ ബികോം പൂര്‍ത്തിയാക്കിയെന്നായിരുന്നു സ്മൃതി ഇറാനി നല്‍കിയ സത്യവാങ് മൂലത്തിലുണ്ടായിരുന്നത്. 2011 ലും ഇതേ വിദ്യാഭ്യാസ യോഗ്യതയാണ് സ്മൃതി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1996 ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎ പൂര്‍ത്തിയാക്കിയെന്നായിരുന്നു സ്മൃതി അവകാശപ്പെട്ടിരുന്നത്.