മാത്യു സാമുവലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തെഹല്‍ക്ക; നാരദ സ്റ്റിങ് ഓപ്പറേഷനുമായി തെഹല്‍ക്കയുടെ പേര് അനാവശ്യമായി ഉപയോഗിച്ച് കളങ്കമുണ്ടാക്കി’ 

April 1, 2017, 9:23 pm
മാത്യു സാമുവലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തെഹല്‍ക്ക; നാരദ സ്റ്റിങ് ഓപ്പറേഷനുമായി തെഹല്‍ക്കയുടെ പേര് അനാവശ്യമായി ഉപയോഗിച്ച് കളങ്കമുണ്ടാക്കി’ 
Media

മുന്‍ എഡിറ്റര്‍ മാത്യു സാമുവലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തെഹല്‍ക്ക മാസിക. നാരദ സ്റ്റിങ് ഓപ്പറേഷനുമായി അനാവശ്യമായി ഉപയോഗിച്ച് സ്ഥാപനത്തിന് കളങ്കമുണ്ടാക്കിയെന്നാണ് തെഹല്‍ക്കയുടെ ആരോപണം. നാരദ നടത്തിയ സ്റ്റിങ് ഓപ്പറേഷനുമായി തെഹല്‍ക്കയുടെ പേര് അനാവശ്യമായി ഉപയോഗിച്ച് സ്ഥാപനത്തിന്റെ പേര് മാത്യു സാമുവല്‍ ബോധപൂര്‍വം കളങ്കപ്പെടുത്തുകയാണെന്ന് തെഹല്‍ക്ക ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. തെഹല്‍ക്കയുടെ നിയമ വിഭാഗം മാത്യൂ സാമുവലിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ സ്റ്റിങ് ഓപ്പറേഷന് ആവശ്യമായ ഫണ്ട് നല്‍കിയത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തന്നെ രാജ്യസഭ എംപിയായ കെഡി സിംഗ് ആണെന്ന് മാര്‍ച്ച് 19ന് സിബിഐയോട് മാത്യു സാമുവല്‍ പറഞ്ഞിരുന്നു. കെ.ഡി സിംഗിന്റെ ഉടമസ്ഥതയിലുള്ള ആനന്ദ് മീഡിയയാണ് തെഹല്‍ക്ക മാസിക പുറത്തിറക്കുന്നത്.

മാത്യു സാമുവലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കെഡി സിംഗിനെതിരെ സംഘടനാപകരമായ നടപടി എടുക്കണമെന്ന് തൃണമൂല്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ബംഗാള്‍ സര്‍ക്കാര്‍ കെ.ഡി സിംഗിന്റെ ആല്‍കെമിസ്റ്റ് ഗ്രൂപ്പിനെതിരെ നടപടി എആരംഭിച്ചിരുന്നു. കെ.ഡി സിംഗിനെതിരായ നടപടി ഈ മാസം രണ്ടാം വാരം നടക്കുന്ന യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ നാരദ പോര്‍ട്ടല്‍ ആരംഭിക്കുമ്പോല്‍ കെഡി സിംഗിന് സ്റ്റിങ് ഓപ്പറേഷനില്‍ യാതൊരു പങ്കുമില്ലെന്നാണ് മാത്യു സാമുവല്‍ പറഞ്ഞിരുന്നത്. പിന്നീട് ഇത് തിരുത്തി കെ.ഡി സിംഗ് ആണ് ഫണ്ട് തന്നതെന്നും പറഞ്ഞിരുന്നു. കെ.ഡി സിംഗ് നിരസിച്ചത് കൊണ്ടാണ് തന്റെ വെബ്ബ്‌സൈറ്റിലൂടെ ഇത് പുറത്ത് വിടുന്നതെന്നും തന്റെ സുഹൃത്തുക്കളാണ് ഫണ്ട് തന്നതെന്നും ഉദ്ഘാടന വേളയില്‍ ഡല്‍ഹി പ്രസ് ക്ലബ്ബില്‍ മാത്യു സാമുവല്‍ പറഞ്ഞിരുന്നു.ടെലഗ്രാഫ് ഡെയിലിയുമായി നടത്തിയ അഭിമുഖത്തിലും കെ.ഡി സിംഗിന് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്നു.

നാരദ സ്റ്റിങ് ഓപ്പറേഷന് ശേഷം തുടങ്ങിയ സിബിഐ അന്വേഷണം നിര്‍ത്തിവെക്കണം എന്ന ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.