ആര്‍ രതീഷ് ചാരിറ്റി ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ. സെബാസ്റ്റ്യന്‍ പോളിന്; മാധ്യമ സ്വാതന്ത്രത്തിനായി വാദിക്കുമ്പോഴും പോരായ്മകളെ ചൂണ്ടികാണിക്കുന്നയാളെന്ന് സ്പീക്കര്‍

August 12, 2017, 4:39 pm

ആര്‍ രതീഷ് ചാരിറ്റി ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ. സെബാസ്റ്റ്യന്‍ പോളിന്; മാധ്യമ സ്വാതന്ത്രത്തിനായി വാദിക്കുമ്പോഴും പോരായ്മകളെ ചൂണ്ടികാണിക്കുന്നയാളെന്ന്  സ്പീക്കര്‍
Media

മാധ്യമരംഗത്തെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാന്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളതായി നിയസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മാധ്യമ സാന്ദ്രത ഏറുമ്പോള്‍ മാധ്യമ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച സാസ്കാരിക സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍ രാജേഷിന്റെ പേരില്‍ ആര്‍ രതീഷ് ചാരിറ്റി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം മുന്‍ എംപിയും സൗത്ത്ലൈവ് ചീഫ് എഡിറ്ററുമായ ഡോ. സെബാസ്റ്റ്യന്‍ പോളിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളിലാതായാല്‍ സമൂഹം ഇരുട്ടിലായി പോകും. മാധ്യമങ്ങളുടെ സ്വാതന്ത്രത്തിന് വേണ്ടി ഉറച്ച് വാദിക്കുമ്പോഴും മാധ്യമ രംഗത്തെ ന്യൂനതയെ വിമര്‍ശിക്കുന്നയാള്‍ അദ്ദേഹം. അന്നന്നത്തെ അന്നത്തിന് വേണ്ടി ആര്‍ത്തിയോടെ ബ്രേക്കിങ് സൃഷ്ടിക്കുന്ന മാധ്യമങ്ങളും ഇവിടെയുണ്ട്. മാധ്യമ സാക്ഷരത അനിവാര്യമായ കാലമാണിത്. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ സ്വീകരിച്ച നിലപാടും അദ്ദേഹം പ്രശംസിച്ചു.

സിനിമാ നടന്‍ ജയസൂര്യ, ഡോ. വിപി ഗംഗാധരന്‍ എന്നിവരാണ് മുന്‍വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍.

സ്വന്തമായി രാഷ്ട്രീയ നിലപാടുള്ളുപ്പോളും സ്വന്തം നിലപാട് തുറന്ന് പറയാനും ഡോ.സെബാസ്റ്റ്യന്‍ പോള്‍ ധീരത കാണിക്കുന്നതായി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് കൊച്ചി മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു.