അര്‍ണാബ് ഗോസ്വാമിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി; മറ്റാരുമല്ല പഴയ അര്‍ണാബ് തന്നെ 

August 22, 2017, 6:00 pm
അര്‍ണാബ് ഗോസ്വാമിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി; മറ്റാരുമല്ല പഴയ അര്‍ണാബ് തന്നെ 
Media
Media
അര്‍ണാബ് ഗോസ്വാമിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി; മറ്റാരുമല്ല പഴയ അര്‍ണാബ് തന്നെ 

അര്‍ണാബ് ഗോസ്വാമിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി; മറ്റാരുമല്ല പഴയ അര്‍ണാബ് തന്നെ 

കഴിഞ്ഞ ഒരു ദശകമായി ഇന്ത്യയിലെ മാധ്യമ മേഖലയില്‍ ചര്‍ച്ചകളുണ്ടാക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണാബ് ഗോസ്വാമി. ശിഖര്‍ ധവാന്റെ ബാറ്റിംഗ് പോലെ സല്‍പേര് ഏറിയും കുറഞ്ഞും നിന്നു. അര്‍ണാബിന്റെ ആരാധകനായാലും വിമര്‍ശകനായാലും എത്തിചേരുന്ന ഒരു ഏകാഭിപ്രായമുണ്ട്. തന്റെ പുതിയ മാധ്യമ സ്ഥാപനമായ റിപബ്ലിക്ക് ആരംഭിച്ചതിനു ശേഷം അര്‍ണാബിന്റെ നിലപാടുകളില്‍ മാറ്റ്ം വന്നിട്ടുണ്ട്. അതിന് മുന്‍പേ മാറിയിട്ടുണ്ടെന്ന് അഭിപ്രായമുള്ളവരുമുണ്ട്.

അര്‍ണാബിന്റെ നിലപാട് മാറ്റത്തെ കടുത്ത ഭാഷയില്‍ വെളിപ്പെടുത്തുകയാണ് സ്റ്റാന്റിംഗ് കോമേഡിയനായ കുനാല്‍ കംമ്‌റ. ടൈംസ് നൗ കാലത്ത് അര്‍ണാബ് പറഞ്ഞിരുന്നതില്‍ നിന്ന് നേരെ തല തിരിഞ്ഞ അഭിപ്രായം പറയുന്ന അര്‍ണാബിനെയാണ് കംമ്‌റ വെളിപ്പെടുത്തുന്നത്. ചിലര്‍ പറയുന്നത് രോഹിത് ഷെട്ടി ചിത്രത്തിലെ കാറിനു മാത്രമേ ഈ തരത്തില്‍ 180 ഡിഗ്രിയില്‍ തിരിയാന്‍ പറ്റുകയുള്ളു എന്നാണ്.

രോഹിത് വെമുല സര്‍വകലാശാല നിലപാടുകള്‍ കൊണ്ട് ജിവിക്കാനാവാത്ത സ്ഥിതിയില്‍ ആത്മഹത്യ ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ ആക്രമിക്കുകയാണ് അര്‍ണാബ് ചെയ്തത്. ബിജെപി വ്യക്താവ് സംബിത് പത്രയെ രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പ് ഉപയോഗിച്ച് സര്‍വകലാശാല തന്നെയാണ് മരണത്തിന്റെ ഉത്തരവാദി എന്ന് വിശേഷിപ്പിക്കപ്പെടുമ്പോള്‍, പിന്നീട് റിപബ്ലിക്കില്‍ എത്തിയ അര്‍ണാഹ് കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കുന്നു.

അര്‍ണാബിന്റെ ഈ പ്രകടനത്തെ ഓണ്‍ലൈന്‍ പണമിടപാട് കാലത്തെ അഭിപ്രായങ്ങള്‍ എന്ന തലക്കെട്ടിലാണ് വിശേഷിപ്പിക്കുന്നത്.