തിക്കുറുശ്ശി ഫൗണ്ടേഷന്റെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു 

March 9, 2017, 6:30 pm
തിക്കുറുശ്ശി ഫൗണ്ടേഷന്റെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു 
Media
Media
തിക്കുറുശ്ശി ഫൗണ്ടേഷന്റെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു 

തിക്കുറുശ്ശി ഫൗണ്ടേഷന്റെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു 

തിക്കുറുശ്ശി ഫൗണ്ടേഷന്റെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ വാര്‍ത്ത വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ അവാര്‍ഡ് അമൃതാ ടി വി റീജിണല്‍ എഡിറ്റര്‍ ദീപക് ധര്‍മടത്തിന് ലഭിച്ചു. 'കൊച്ചി തുറമുഖത്തിലെ സുരക്ഷ അപകടത്തില്‍ 'കേന്ദ്രസേനയോ പോലീസോ ഇല്ലാതെ ഒരു തുറമുഖം' എന്ന അന്വേഷണാത്മക റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്.

സാമൂഹ്യക്ഷേമറിപ്പോര്‍ട്ടിങ്ങിനുളള പുരസ്‌കാരം മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ബിജി തോമസിനും മാതൃഭൂമിലെ നിലീന അത്തോളിനും ലക്ഷിച്ചു. മികച്ച ഫോട്ടോഗ്രാഫിക്കുള്ള പുരസ്‌കാരം മംഗളത്തിലെ വിഎസ് പ്രസനനാണ്. മികച്ച ക്യാമറാമാനുളള പുരസ്‌കാരം മനോരമ ന്യൂസിലെ ജയന്‍ കല്ലുമലയ്ക്കാണ്.

വീക്ഷണത്തിലെ നിസാര്‍ മുഹമ്മദിനാണ് മികച്ച ചലച്ചിത്ര റിപ്പോര്‍ട്ടിങിനുള്ള പുരസ്‌കാരം ലഭിച്ചത്. യുവജനക്ഷേമ റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് സീമ മോഹന്‍ലാലിന് (രാഷ്ട്രദീപിക) ആണ്.