‘ഇതൊരു തുടക്കം മാത്രം’; അദാനിക്കുള്ള സര്‍ക്കാര്‍ സഹായത്തിന്റെ രേഖകള്‍ വെളിപ്പെടുത്താന്‍ പുതിയ പോര്‍ട്ടലുമായി മാധ്യമ പ്രവര്‍ത്തകന്‍

August 27, 2017, 5:52 pm
‘ഇതൊരു തുടക്കം മാത്രം’; അദാനിക്കുള്ള സര്‍ക്കാര്‍ സഹായത്തിന്റെ രേഖകള്‍ വെളിപ്പെടുത്താന്‍ പുതിയ പോര്‍ട്ടലുമായി മാധ്യമ പ്രവര്‍ത്തകന്‍
Media
Media
‘ഇതൊരു തുടക്കം മാത്രം’; അദാനിക്കുള്ള സര്‍ക്കാര്‍ സഹായത്തിന്റെ രേഖകള്‍ വെളിപ്പെടുത്താന്‍ പുതിയ പോര്‍ട്ടലുമായി മാധ്യമ പ്രവര്‍ത്തകന്‍

‘ഇതൊരു തുടക്കം മാത്രം’; അദാനിക്കുള്ള സര്‍ക്കാര്‍ സഹായത്തിന്റെ രേഖകള്‍ വെളിപ്പെടുത്താന്‍ പുതിയ പോര്‍ട്ടലുമായി മാധ്യമ പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: ബിസിനസ് ഭീമന്‍ അദാനി ഗ്രൂപ്പും സര്‍ക്കാരും ചേര്‍ന്നു നടത്തിയ കള്ളക്കളികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി വെബ്‌സൈറ്റ്. പ്രശസ്ത ജേണലിസ്റ്റ് പരണ്‍ജോയ് ഗുഹ താക്കുര്‍ത്തയാണ് 'ദ എ ഫയല്‍സ്' എന്ന പേരില്‍ നിര്‍ണായക രേഖകളുമായി വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിനെക്കുറിച്ച് ലേഖനം എഴുതിയതിന് പ്രമുഖ മാധ്യമ സ്ഥാപനമായ എക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ വീക്‌ലിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് താക്കുര്‍ത്ത.

ഇപിഡബ്ലിയുവില്‍ നിന്ന് താക്കുര്‍ത്തയെ പുറത്താക്കിയ സംഭവം കോര്‍പറേറ്റുകളും ഉന്നത രാഷ്ട്രീയ അധികാരികളും ചേര്‍ന്ന് തങ്ങള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഇപിഡബ്ലിയുവില്‍ നിന്ന് പുറത്താക്കി ആഴ്ച്ചകള്‍ക്കുള്ളിലാണ് അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളുമായി താക്കുര്‍ത്തെ രംഗത്തെത്തിയിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ തുടക്കവും വളര്‍ച്ചയും വിശദീകരിക്കുന്ന വെബ്‌സൈറ്റ് ശനിയാഴ്ച്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എ ഫയല്‍സ് എന്ന വെബ്‌സൈറ്റിനെ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങളുടെ കലവറയെന്നാണ് താക്കുര്‍ത്ത വിശേഷിപ്പിക്കുന്നത്.

ഇതൊരു തുടക്കം മാത്രമാണെന്ന് താക്കുര്‍ത്ത സൗത്ത് ലൈവിനോട് പറഞ്ഞു.

ഞാന്‍ തനിയെയാണ് വിവരങ്ങള്‍ സമാഹരിച്ചത്. ഇത് പുറത്തെത്തിക്കണമെന്ന് തോന്നിയതുകൊണ്ടാണ് വെബ്‌സൈറ്റ് തുടങ്ങിയത്. ഇത് തുടക്കം മാത്രമാണ്. കഴിഞ്ഞ രാത്രിയിലാണ് എ ഫയല്‍സ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാന്‍ നിങ്ങള്‍ കാത്തിരിക്കൂ.  
പരണ്‍ജോയ് ഗുഹ താക്കുര്‍ത്ത  

അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള എല്ലാ വ്യവഹാരങ്ങളും നിര്‍ത്തിവെയ്ക്കണമെന്ന് റവന്യൂ ഇന്റലിജന്റ്‌സ് ഡയറക്ടറേറ്റ് ഉത്തരവിട്ട് രണ്ട് ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് നിര്‍ണായക വിവരങ്ങളുമായി എ ഫയല്‍സ് എത്തിയിരിക്കുന്നത്. അദാനി പവര്‍ എന്ന വൈദ്യൂതോല്‍പാദന കമ്പനിയ്ക്കായി ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങളുടെ മൂല്യം പെരുപ്പിച്ചുകാട്ടി 3974.12 കോടി രൂപയുടെ അഴിമതി ആരോപണം അദാനി ഗ്രൂപ്പ് നേരിടുന്നുണ്ട്. ഈ കേസില്‍ അദാനിയ്ക്ക് അനുകൂലമായാണ് റവന്യൂ ഇന്റലിജന്റ്‌സ് ഡയറക്ടറേറ്റ് പ്രവര്‍ത്തിച്ചതെന്ന് വെബ്‌സൈറ്റിലെ ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു.പരണ്‍ജോയ് ഗുഹ താക്കുര്‍ത്ത  
പരണ്‍ജോയ് ഗുഹ താക്കുര്‍ത്ത  

പ്രത്യേക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ വളച്ചൊടിച്ചതുവഴി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് 500 കോടി രൂപ നികുതിയിനത്തില്‍ ലാഭം നല്‍കിയത് ഇപിഡബ്ലിയുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തില്‍ വിശദമാക്കിയിരുന്നു. ഇപിഡബ്ലിയുവില്‍ പ്രസിദ്ധീകരിച്ച ലേഖനം പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് താക്കുര്‍ത്തയുടെ മേല്‍ കടുത്തസമ്മര്‍ദ്ദം ചെലുത്തി. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ലേഖനം പിന്‍വലിച്ചില്ലെങ്കില്‍ മുറിയില്‍ നിന്ന് പുറത്തുവിടില്ലെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി താക്കൂര്‍ രാജി വെച്ചതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അദാനി ഗ്രൂപ്പിന്റെ വഴിവിട്ട ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.