‘റൂം കിട്ടാതെ തെരുവിലുറങ്ങുന്ന ആര്‍ണോള്‍ഡ്’; ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം ഇതാണ്  

August 22, 2017, 4:30 pm
‘റൂം കിട്ടാതെ തെരുവിലുറങ്ങുന്ന ആര്‍ണോള്‍ഡ്’; ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം ഇതാണ്  
Media

ഹോളിവുഡ് താരവും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ ആര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ സ്വന്തം വെങ്കല വെങ്കലപ്രതിമയക്ക് കീഴെ തെരുവില്‍ ഉറങ്ങുന്നതിന്റെ ചിത്രവും വാര്‍ത്തയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

ഹോട്ടല്‍ റൂം നിഷേധിച്ചതിനാല്‍ താരത്തിന് തെരുവില്‍ ഉറങ്ങേണ്ടി വന്നു എന്ന തരത്തിലാണ് വാര്‍ത്ത. 'ടെര്‍മിനേറ്ററുടെ' അവസ്ഥ കണ്ട് ആരാധകര്‍ വിഷമത്തോടെ വാര്‍ത്ത ഷെയര്‍ ചെയ്യുകയാണ്. എന്നാല്‍ ചിത്രത്തിന്റെയും വാര്‍ത്തയുടെയും പിന്നിലുള്ള യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

കൃത്യമായി പറഞ്ഞാല്‍ 2016 ജനുവരി 16നാണ് ആര്‍ണോള്‍ഡ് തന്നെ താന്‍ തെരുവില്‍ കിടന്നുറങ്ങുന്ന ചിത്രം പങ്കുവെച്ചത്. മുന്‍ ബോഡി ബില്‍ഡിങ് ഇതിഹാസം ഒരു സെല്‍ഫ് ട്രോളായാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്.

ലോകത്തെ വിസ്മയിപ്പിച്ച മസിലുകളുണ്ടായിരുന്ന കാലത്തെ സൂചിപ്പിക്കുന്ന വെങ്കല പ്രതിമയ്ക്ക് കീഴില്‍ 69കാരനായ (ഇപ്പോള്‍ 70) ആര്‍ണോള്‍ഡ് കിടന്നുറങ്ങുന്ന ചിത്രത്തോടൊപ്പം 'കാലം എത്ര മാറിപ്പോയി' എന്നും ആര്‍ണോള്‍ഡ് കുറിച്ചിരുന്നു.

How times have changed.

A post shared by Arnold Schwarzenegger (@schwarzenegger) on