ടിവിഎഫ് സ്ഥാപകന്‍ അരുണാഭ് കുമാര്‍ പീഡന ശ്രമം നടത്തിയെന്നാരോപിച്ച് നിരവധി യുവതികളുടെ പരാതി 

March 14, 2017, 6:17 pm
ടിവിഎഫ് സ്ഥാപകന്‍ അരുണാഭ്  കുമാര്‍ പീഡന ശ്രമം നടത്തിയെന്നാരോപിച്ച് നിരവധി യുവതികളുടെ പരാതി 
Media
Media
ടിവിഎഫ് സ്ഥാപകന്‍ അരുണാഭ്  കുമാര്‍ പീഡന ശ്രമം നടത്തിയെന്നാരോപിച്ച് നിരവധി യുവതികളുടെ പരാതി 

ടിവിഎഫ് സ്ഥാപകന്‍ അരുണാഭ് കുമാര്‍ പീഡന ശ്രമം നടത്തിയെന്നാരോപിച്ച് നിരവധി യുവതികളുടെ പരാതി 

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വിനോദ വെബ്ബ്‌സൈറ്റുകളിലൊന്നായ ടിവിഎഫ് സ്ഥാപകന്‍ അരുണാഭ് കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്നാരോപിച്ച് നിരവധി യുവതികള്‍ രംഗത്ത്. മീഡിയം സോഷ്യല്‍ പേജില്‍ രണ്ട് ദിവസം മുന്‍പ് ഇന്ത്യന്‍ ഫൗളര്‍ എന്ന പേരില്‍ അരുണാഭ് കുമാര്‍ തന്നെ നിരവധി തവണ ടിവിഎഫില്‍ ജോലി ചെയ്യുമ്പോള്‍ പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയിലും പുറത്തും ചര്‍ച്ചയായതോടെ നിരവധി സ്ത്രീകള്‍ അരുണാഭ് കുമാറിനെതിരെ ആരോപണം ഉന്നയിച്ച് രംഗതെത്തി. ഇന്ത്യന്‍ ഫൗളറുടെ പോസ്റ്റ് വന്നതിനു ശേഷം ആയുഷി അഗര്‍വാള്‍ എന്ന യുവതിയും അരുണാഭിനെതിരെ ആരോപണം ഉന്നയിച്ചു.ടിവിഎഫില്‍ ജോലി ചെയ്യുന്ന സമയത്ത് ഇതേ പോലെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് കൊണ്ട് ജോലി രാജി വെച്ചു പോരുകയായിരുന്നുവെന്നും ആരുഷിയുടെ പോസ്റ്റിലുണ്ട്.

പിന്നീട് സംവിധായക റീമ സെന്‍ഗുപ്തയും തന്റെ അനുഭവം പങ്ക് വെച്ച് രംഗതെത്തി. അഞ്ച് മണിക്കൂര്‍ ചിത്രീകരണത്തിനിടെ അരുണാഭ് തന്നെ നിരവധി തവണ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് റീമ പറഞ്ഞത്. ഈ മൂന്ന് പോസ്റ്റുകള്‍ ആയതോടെ നിരവധി പേര്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി അറിയാമെന്നും പലരും എഴുതി.

എന്നാല്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കെട്ടിച്ചമച്ചതാണ് ഈ ആരോപണങ്ങളെന്നും ടിവിഎഫ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.