വയലും വീടിനും അമ്പത് വയസ്സ് 

April 28, 2017, 10:49 pm
വയലും വീടിനും അമ്പത് വയസ്സ് 
Media
Media
വയലും വീടിനും അമ്പത് വയസ്സ് 

വയലും വീടിനും അമ്പത് വയസ്സ് 

കാര്‍ഷിക രംഗത്തെ സമൃദ്ധിയിലേക്ക് നയിക്കുന്നതിനു വേണ്ടി ആകാശവാണിയില്‍ ആരംഭിച്ച പരിപാടി വയലും വീടും അമ്പതാം വയസ്സിലേക്ക്. മലയാളി മനസ്സില്‍ എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന വയലും വീടും പരിപാടി ആരംഭിക്കുന്നത് ഹരിത വിപ്ലവ കാലത്തായിരുന്നു. ധ്യാനോല്പാദനം വര്‍ധിപ്പിക്കുന്നതിനു വേണ്ടി കര്‍ഷകരെ ബോധവത്ക്കരിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

തൃശ്ശൂര്‍ നിലയത്തില്‍ നിന്നാണ് ആദ്യമായി പരിപാടി ആരംഭിക്കുന്നത്. 1966 ആഗസ്ത് 11ന് ആയിരുന്നു ആരംഭിച്ചത്. വയലും വീടും എന്ന് പേരിടുന്നത് തൃശ്ശൂരില്‍ വച്ചായിരുന്നു. പിന്നീട് 1977ല്‍ കോഴിക്കോട് നിലയത്തില്‍ നിന്നും, 1986ല്‍ തിരുവനന്തപുരം നിലയത്തില്‍ നിന്നും ആരംഭിച്ചു.

ഇപ്പോള്‍ എല്ലാ എഫ്.എം സ്റ്റേഷനുകളിലും വിവിധ ഭാരതിയിലും വൈകീട്ട് 6.50ന് പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.