മോഡിയ്ക്ക് ഹസ്തദാനം നടത്തിയ സക്കര്‍ബര്‍ഗിന് ഹാന്‍ഡ് വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം

September 28, 2015, 9:45 pm
മോഡിയ്ക്ക് ഹസ്തദാനം നടത്തിയ സക്കര്‍ബര്‍ഗിന് ഹാന്‍ഡ് വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം
Social Stream
Social Stream
മോഡിയ്ക്ക് ഹസ്തദാനം നടത്തിയ സക്കര്‍ബര്‍ഗിന് ഹാന്‍ഡ് വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം

മോഡിയ്ക്ക് ഹസ്തദാനം നടത്തിയ സക്കര്‍ബര്‍ഗിന് ഹാന്‍ഡ് വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം

അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് ഹസ്തദാനം നടത്തിയ സക്കര്‍ബര്‍ഗിന് കൈകഴുകാന്‍ ഹാന്‍ഡ്‌വാഷ് അയച്ചുകൊടുത്ത് പ്രതിഷേധം. ഒരുകൂട്ടം ആക്ടിവിസ്റ്റുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനായി http://zuckwashyourhands.com/ എന്ന പേരില്‍ വെബ്‌സൈറ്റ് രൂപീകരിച്ചാണ് ഓണ്‍ലൈന്‍ ക്യാംപയ്ന്‍ ആരംഭിച്ചിട്ടുള്ളത്.

മോഡിയുടെ കൈകളില്‍ എത്രത്തോളം രക്തം പുരണ്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. സക്കര്‍ബര്‍ഗ്, ആ രക്തം നിങ്ങളുടെ കൈകളിലേക്ക് പകരേണ്ടെങ്കില്‍ എത്രയും വേഗം കൈകഴുകിക്കോളൂ എന്നാണ് വെബ്‌സൈറ്റിലെ ആഹ്വാനം. ഇതിനായി അങ്ങേക്ക് ഹാന്‍ഡ്‌വാഷുകള്‍ അയച്ചുതന്ന് സഹായിക്കാമെന്നും വെബ്‌സൈറ്റില്‍ എഴുതിയിട്ടുണ്ട്.

മോഡിയുടെ കൈകളില്‍ കുറച്ചധികം രക്തം പറ്റിയിട്ടുള്ളതിനാല്‍ അധികം ബോട്ടിലുകള്‍ അയയ്ക്കുന്നു എന്നു പറഞ്ഞ് കുറേ അധികം ഹാന്‍ഡ്‌വാഷ് ബോട്ടിലുകളുടെ ചിത്രവും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനെല്ലാം പുറമേ ഗുജറാത്ത് കൂട്ടക്കലാപത്തെ കുറിച്ചുള്ള ചെറുവിവരണവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആയിരത്തോളം മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടതായും 20,000ഓളം വീടുകളും കടകളും നശിപ്പിക്കപ്പെട്ടതായും 15,000 ഓളം പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടതായും പറയുന്നു. അയച്ചുകൊടുക്കുന്ന ഓരോ ഹാന്‍ഡ്‌വാഷിലും ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ പേരും രേഖപ്പെടുത്തിയിരുന്നു.