സോളാര്‍ കേസ്: പിണറായി വിജയന്‍ മന:പൂര്‍വമല്ലെങ്കില്‍ പോലും ബിജെപിക്ക് ചെയ്തത് വലിയ സഹായമെന്ന് അഡ്വ. ജയശങ്കര്‍   

October 12, 2017, 12:07 pm
സോളാര്‍ കേസ്:  പിണറായി വിജയന്‍ മന:പൂര്‍വമല്ലെങ്കില്‍ പോലും ബിജെപിക്ക് ചെയ്തത് വലിയ സഹായമെന്ന് അഡ്വ. ജയശങ്കര്‍   
Social Stream
Social Stream
സോളാര്‍ കേസ്:  പിണറായി വിജയന്‍ മന:പൂര്‍വമല്ലെങ്കില്‍ പോലും ബിജെപിക്ക് ചെയ്തത് വലിയ സഹായമെന്ന് അഡ്വ. ജയശങ്കര്‍   

സോളാര്‍ കേസ്: പിണറായി വിജയന്‍ മന:പൂര്‍വമല്ലെങ്കില്‍ പോലും ബിജെപിക്ക് ചെയ്തത് വലിയ സഹായമെന്ന് അഡ്വ. ജയശങ്കര്‍   

കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടില്‍ ഗോളടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിലും കോളടിച്ചത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്ന് രാഷ്ട്രീയ നിരീക്ഷനും അഭിഭാഷകനുമായി എ ജയശങ്കര്‍. പിണറായി വിജന്‍ മന: പൂര്‍വമല്ലെങ്കില്‍ പോലും ബിജെപിക്ക് ചെയ്തത് വലിയ സഹായമാണെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ പണമുണ്ടാക്കി എന്ന ആരോപണത്തില്‍പിടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആക്രമണം കടുപ്പിക്കുമ്പോഴായിരുന്നു സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും ജയശങ്കര്‍ പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജസ്റ്റീസ് ശിവരാജന്റെ റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ചാകും ഇനി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണം നടത്തുക. അഴിമതിക്ക് മാത്രമല്ല, സ്ത്രീ പീഡനത്തിനും രാഹുല്‍ ഗാന്ധി മറുപടി പറയേണ്ടിവരുമെന്നും ജയശങ്കര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സോളാര്‍ റിപ്പോര്‍ട്ടില്‍ ഗോളടിച്ചത് പിണറായി ആണെങ്കിലും കോളടിച്ചത് ചെന്നിത്തലയ്ക്കാണ്: ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഒതുങ്ങി, ബെന്നി ബഹനാനും കെ.സി.വേണുഗോപാലും ഷെഡ്ഡില്‍ കയറി. കെപിസിസി പ്രസിഡന്റായി ഇനി ആരു വന്നാലും രമേശിനു പുല്ലാണ്. പിണറായി സഖാവ് മന:പൂര്‍വമല്ലെങ്കില്‍പ്പോലും ബിജെപിക്കു വലിയ സഹായമാണ് ചെയ്തിട്ടുളളത്. അമിത്ഷായുടെ മകന്‍ അമിതമായി പണമുണ്ടാക്കി എന്ന ആരോപണത്തില്‍ പിടിച്ചു രാഹുല്‍ഗാന്ധി ആക്രമണം കടുപ്പിക്കുമ്പോഴാണ് സോളാര്‍ സ്‌റ്റ്രോക്ക് ഉണ്ടായത്. ജസ്റ്റിസ് ശിവരാജന്റെ റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ചാവും ഗുജറാത്തില്‍ മോദി പ്രചരണം നടത്തുക. അഴിമതിക്കു മാത്രമല്ല സ്ത്രീപീഡനത്തിനും രാഹുല്‍ ന്യായം പറയേണ്ടിവരും.

ഇല്ലാത്ത ചാരക്കേസുണ്ടാക്കി കരുണാകരനെ താഴെയിറക്കിയവരാണ് കോണ്‍ഗ്രസിലെ A ഗ്രൂപ്പുകാര്‍. കാലം കണക്കു തീര്‍ക്കുന്നത് ലീഡര്‍ പരലോകത്തിരുന്ന് കാണുന്നുണ്ടാകും.

അടിക്കുറിപ്പ്: സരിതയെ പേടിപ്പിച്ചവരുടെയും പീഡിപ്പിച്ചവരുടെയും പണം പിടുങ്ങിയവരുടെയും പട്ടികയില്‍ മുന്‍ മദ്യമന്ത്രി കെ.ബാബുവിന്റെ പേരില്ല. കേബു ആളു ഡീസന്റാണ്, ബാക്കി കോണ്‍ഗ്രസുകാരെ പോലെയല്ല.