‘ഇവാന്‍ അങ്ങനെ പറയില്ല’; ഇന്ത്യയ്ക്കാരെ ദരിദ്രരരെന്ന് വിളിച്ച സ്‌നാപ്ചാറ്റ് സിഇഒയെ പിന്തുണച്ച് ആലിയ; എതിര്‍ത്ത് കരണ്‍ ജോഹര്‍

April 18, 2017, 12:21 pm
‘ഇവാന്‍ അങ്ങനെ പറയില്ല’; ഇന്ത്യയ്ക്കാരെ ദരിദ്രരരെന്ന് വിളിച്ച സ്‌നാപ്ചാറ്റ് സിഇഒയെ പിന്തുണച്ച് ആലിയ; എതിര്‍ത്ത് കരണ്‍ ജോഹര്‍
Social Stream

ഇന്ത്യയ്ക്കാരെ ദരിദ്രരരെന്ന് വിളിച്ച് അവഹേളിച്ചതിന് വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുന്ന സ്‌നാപ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗലിനെ പിന്തുണച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ഇവാന്‍ അങ്ങനെ പറയുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് ആലിയയുടെ പ്രതികരണം. ബോളിവുഡ് ഒന്നടങ്കം ഇവാനെതിരെ രംഗത്തെത്തിയിരിക്കുമ്പോഴാണ് വ്യത്യസ്ത നിലപാടുമായി ആലിയ എത്തിയിരിക്കുന്നത്.

സ്‌നാപ് ചാറ്റിനെതിരായ ഹൈക്ക് ആപ്പ് സ്ഥാപകനും സിഇഒയുമായ കവിന്‍ ഭാരതി മിത്തലിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തായിരുന്നു സംവിധായകന്‍ കരണ്‍ ജോഹര്‍ പ്രതികരിച്ചിരുന്നത്. ബോയ്‌കോട്ട് സ്‌നാപ്ചാറ്റ് എന്ന ഹാഷ് ടാഗോടെ ആയിരുന്നു ഭാരതി മിത്തലിന്റെ ട്വീറ്റ്.

2015ലെ സ്പീഗെലിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 'ഈ ആപ്പ് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യ, സ്പെയിന്‍ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ്പ് ചാറ്റിനെ വ്യാപിപ്പിക്കാന്‍ താല്‍പ്പര്യമില്ല' - എന്നായിരുന്നു സ്പീഗെല്ലിന്റെ വാക്കുകളെന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയ്ക്കാരെ അവഹേളിച്ച സിഇഒയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ സ്നാപ്പ് ചാറ്റിന് ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കാന്‍ ആഹ്വാനമുണ്ടായിരുന്നു. #UninstallSnapchat എന്ന ഹാഷ്ടാഗോടെ ആയിരുന്നു ആഹ്വാനം. ഇത് യൂസര്‍മാര്‍ ഏറ്റെടുത്തതോടെ ആപ്പ് റേറ്റിങ് കുത്തനെ ഇടിഞ്ഞു.

ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് സ്പീഗലും സ്‌നാപ്പ്ചാറ്റും വിവാദത്തില്‍ പ്രതികരിച്ചിരുന്നു. സ്നാപ് ചാറ്റ് എല്ലാവരുടേതും ആണെന്നും ഇന്ത്യന്‍ ഉപഭോക്താക്കളോട് നന്ദിയുള്ളവരാണെന്നും ആപ്പ് വക്താവ് പറഞ്ഞു. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സ്നാപ് ചാറ്റ് എല്ലാവരുടേതുമാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാമെന്ന് സിഎന്‍എന്നിന് നല്‍കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥനായ ആന്റണി പോംപ്ലിയാനോ ആണ് തെറ്റായ പ്രചരണം അഴിച്ചു വിട്ടതെന്നും കമ്പനിയില്‍ നിന്നും പറഞ്ഞു വിട്ട ഉദ്യോഗസ്ഥനാണ് ഇത് പറഞ്ഞതെന്നും പ്രസ്താവനയില്‍ ഉണ്ട്.