ഐപിഎല്‍ ഉത്ഘാടനത്തില്‍ ഡാന്‍സ് കളിച്ച് ആമി പിടിച്ചു പുലിവാല്! നൃത്താധ്യാപകര്‍ എല്ലാം അവസാനിപ്പിച്ച് കാശിക്ക് പോകുമെന്ന് നവമാധ്യമങ്ങള്‍; താരം ട്രെന്‍ഡിങ്ങ്

April 6, 2017, 9:43 am
ഐപിഎല്‍ ഉത്ഘാടനത്തില്‍ ഡാന്‍സ് കളിച്ച് ആമി പിടിച്ചു പുലിവാല്! നൃത്താധ്യാപകര്‍ എല്ലാം അവസാനിപ്പിച്ച് കാശിക്ക് പോകുമെന്ന് നവമാധ്യമങ്ങള്‍; താരം ട്രെന്‍ഡിങ്ങ്
Social Stream

ഹൈദാരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തിലെ വര്‍ണ്ണാഭമായ വേദിയില്‍ ആയിരുന്നു ഐപിഎല്‍ പത്താം പതിപ്പിന്റെ ഉത്ഘാടനം. നൃത്ത ചുവടുകളുമായെത്തിയ ബോളിവുഡ് താരവും മോഡലുമായ ആമി ജാക്‌സണ്‍ ആയിരുന്നു ഉത്ഘാടന ചടങ്ങിലെ പ്രധാന താരം. എന്നാല്‍ ആമിയുടെ നൃത്തത്തില്‍ ഒട്ടും സംതൃപ്തരല്ല ആരാധകര്‍. അന്ത്യന്തം ശോചനീയമെന്നാണ് ആളുകള്‍ ആമിയുടെ ഡാന്‍സിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഡാന്‍സ് ട്വിറ്ററില്‍ ചര്‍ച്ചയായതോടെ താരം ട്രെന്‍ഡിങ്ങുമായി. ഓം ശാന്തി ഓം, കാല ചാഷ്മാ എന്നീ ഗാനങ്ങള്‍ക്കൊപ്പമാണ് ആമി നൃത്തം ചെയ്തത്.

ആമിയെ ട്രോളിയും വിമര്‍ശിച്ചുമുള്ള ട്വീറ്റുകളുടെ പെരുമഴയാണ് ട്വിറ്ററില്‍. 'ആമി ജാക്‌സന്റെ ട്വീറ്റ് അങ്ങേയറ്റം ശോചനീയമായിരുന്നു. നൃത്താധ്യാപകര്‍ എന്നന്നേക്കുമായി തങ്ങളുടെ അക്കാദമികള്‍ അടച്ചൂപൂട്ടി കാശിക്ക് പോയി' - ആസ്‌ട്രോനട്ട് എന്ന ട്വിറ്റര്‍ യൂസര്‍ പരിഹസിക്കുന്നു.

മറ്റു ചിലരുടെ പ്രതികരണങ്ങള്‍ താഴെ.

എന്റെ വളര്‍ത്തുനായ ആമിയേക്കാള്‍ നന്നായി ഡാന്‍സ് ചെയ്യും. ഏറ്റവും മോശം ഡാന്‍സ് ആയിരുന്നു ഇത്. ആമിയ്ക്ക് ഡാന്‍സ് ചെയ്യാന്‍ അറിയില്ല.
ഈ സീസണിലെ ഐപിഎല്‍ ഉത്ഘാടന ചടങ്ങ് പഞ്ചറായി. ആമിയുടെ പരുങ്ങിയുള്ള ഡാന്‍സിനാല്‍ ആയിരിക്കും പത്താം സീസണ്‍ അറിയപ്പെടുക.
ആമിയേക്കാള്‍ നല്ല ഡാന്‍സര്‍ സണ്ണി ഡിയോള്‍ ആണെന്ന് പറയേണ്ടി വരും.
ഐപിഎല്ലിനേക്കാള്‍ ആമി ജാക്‌സണെ പ്രൊമോട്ട് ചെയ്യാനെ ഐപിഎല്‍ സീസണ്‍ 10 ഉപകരിക്കൂ.