പേരിന്റെ വാലറ്റത്തു നിന്നും തന്റെ പേര് മുറിച്ചു മാറ്റിയതിന് ഭാര്യക്ക് ഭര്‍ത്താവിന്റെ കഠിനശിക്ഷ; വീഡിയോ കണ്ട് അന്താളിച്ച് സോഷ്യല്‍ മീഡിയ 

April 21, 2017, 6:19 pm
പേരിന്റെ വാലറ്റത്തു നിന്നും തന്റെ പേര് മുറിച്ചു മാറ്റിയതിന് ഭാര്യക്ക് ഭര്‍ത്താവിന്റെ കഠിനശിക്ഷ; വീഡിയോ കണ്ട് അന്താളിച്ച് സോഷ്യല്‍ മീഡിയ 
Social Stream

അനുവാദം ചോദിക്കാതെ പേരിന്റെ വാലറ്റത്തു നിന്നും തന്റെ പേര് മുറിച്ചു മാറ്റിയ ഭാര്യയ്ക്ക് ഭര്‍ത്താവ് നല്‍കിയ ശിക്ഷ കണ്ട് അന്താളിച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഭാര്യയുടെ കാര്‍ മുഴുവന്‍ സിമന്റ് നിറച്ചാണ് ഭര്‍ത്താവ് പ്രതികാരം വീട്ടിയത്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് സംഭവം.

റഷ്യയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് ഭാര്യ ജോലി ചെയ്തിരുന്നത്. തങ്ങളുടെ ബ്രാന്‍ഡ് പ്രശസ്തമാക്കുന്നതിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ ഒരു ഓഫര്‍ പ്രഖ്യാപിച്ചു. സ്വന്തം പേരിന്റെ കൂടെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരു കൂടി ചേര്‍ത്താല്‍ ഓരോ മാസവും 50,000 റൂബിള്‍ വീതം ഓരോ ഉപഭോക്താവിനും നല്‍കുമെന്നായിരുന്നു ഓഫര്‍. ഈ ഓഫര്‍ നേടിയെടുക്കാനായി ഭാര്യ ഭര്‍ത്താവിനോട് പറയാതെ നിയമപരമായി പേരില്‍ മാറ്റം വരുത്തി. ഇതറിഞ്ഞ ഭര്‍ത്താവ് ഭാര്യയ്ക്ക് നല്ലൊരു പണി കൊടുക്കാനും തീരുമാനിച്ചു.

അതിനായി അയാള്‍ തിരഞ്ഞെടുത്തത് ഭാര്യ വളരെയധികം സ്‌നേഹിച്ചിരുന്ന അവളുടെ കാറിനെയായിരുന്നു. കാര്‍ മുഴുവന്‍ സിമന്റ് നിറച്ചാണ് അയാള്‍ ഭാര്യയോട് പ്രതികാരം ചെയ്തത്. കാറില്‍ സിമന്റ് നിറയ്ക്കുന്ന വീഡിയോ അതുവഴി വന്നൊരാള്‍ ഷൂട്ട് ചെയ്യുകയും യുട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തായത്. താനും ഭാര്യയുമായി ഏറെ നാളായി വഴക്കായിരുന്നുവെന്നും പേരു മാറ്റിയതോടെ വഴക്ക് കൂടിയതായും ഭര്‍ത്താവ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.