‘ആ കുരിശ് ഏറ്റെടുത്തിട്ട് പാര്‍ട്ടിക്ക് പുതിയ സഭ തുടങ്ങാന്‍ പോവ്വ്വാണോ?’; മുഖ്യമന്ത്രിയോട് വൈദികന്‍  

April 21, 2017, 11:22 am
‘ആ കുരിശ് ഏറ്റെടുത്തിട്ട് പാര്‍ട്ടിക്ക് പുതിയ സഭ തുടങ്ങാന്‍ പോവ്വ്വാണോ?’; മുഖ്യമന്ത്രിയോട് വൈദികന്‍  
Social Stream

മൂന്നാറില്‍ കുരിശ് പൊളിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രിയോട് കുരിശ് പുതിയ സഭ തുടങ്ങാനാണോയെന്ന് കപ്പൂച്ചിന്‍ വൈദികനായ ജിജോ കുര്യന്‍. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശ് പൊളിച്ചുമാറ്റിയതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച സാഹചര്യത്തിലാണ് വൈദികന്റെ ചോദ്യം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജിജോ കുര്യന്റെ പ്രതികരണം. പൊളിക്കല്‍ അല്ല ഏറ്റെടുക്കല്‍ ആണ് സര്‍ക്കാര്‍ നയം എന്ന പിണറായിയുടെ പ്രസ്താവനയെയും വൈദികന്‍ പരിഹസിച്ചു.

ആ കുരിശ് ഏറ്റെടുത്തിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തിനാ സഖാവേ? നിങ്ങള്‍ പുതിയ സഭ തുടങ്ങാന്‍ പോവ്വ്വാ? 
ഫാ. ജിജോ കുര്യന്‍  

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു. മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചു.