മാലിന്യം വിതറി വീണ്ടും വൃത്തിയാക്കല്‍; ഇത്തവണ വൈറലായത് നാഗാലാന്റില്‍ സൈന്യത്തിന്റെ സ്വച്ഛ് ഭാരത്, വീഡിയോ കാണാം

October 2, 2017, 4:44 pm

മാലിന്യം വിതറി വീണ്ടും വൃത്തിയാക്കല്‍; ഇത്തവണ വൈറലായത് നാഗാലാന്റില്‍ സൈന്യത്തിന്റെ സ്വച്ഛ് ഭാരത്, വീഡിയോ കാണാം
Social Stream

കോഹിമ(നാഗാലാന്റ്): പ്രാധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശുചീകരണ ദൗത്യമായ സ്വച്ഛ്ഭാരതിന്റെ ഭാഗമായി മുമ്പ് സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്ന മാലിന്യം വിതറി വീണ്ടും വൃത്തിയാക്കുന്ന തമാശകള്‍ തുടര്‍ക്കഥയാകുന്നു. ശുചീകരണ കാംപയിനിന്റെ ഭാഗമായി ആസാം റൈഫിള്‍സ് നാഗാലാന്റിലെ സ്‌കൂളില്‍ മാലിന്യം വിതറി വൃത്തിയാക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സ്‌കൂളില്‍ സൈന്യം മാലിന്യം വിതറിയതോടെ ഇതിനെ ചോദ്യം ചെയ്ത് നാട്ടുകാരും അധ്യാപകരും സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. അധ്യാപകരുടേയും നാട്ടുകാരുടേയും എതിര്‍പ്പിനെ വകവെക്കാതെ മാലിന്യം വിതറുന്നത് സൈന്യം തുടരുകയും ശേഷം വൃത്തിയാക്കുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

ആസാം റൈഫിള്‍സ് ഓഫീസര്‍ നാട്ടുകാരോട് രോഷാകുലനാകുന്നതും മറ്റു സ്‌കൂളുകളിലും തങ്ങള്‍ ഇതുതന്നെയാണ് ചെയ്തതെന്നും പറയുന്നതും വീഡിയോയിലുണ്ട്.

അടുത്തിടെ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വൃത്തിയാക്കാനായി സ്വച്ഛ് ഭാരത് കാംപയിനിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിനരികില്‍ മാലിന്യം തള്ളിയ നടപടിയും കാംപയിനിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വൃത്തിയാക്കാനായി സ്ഥലത്ത് നേരത്തെ ചപ്പുചവറുകള്‍ വിതറിയതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.