‘ഗുജറാത്തിലെ വികസനത്തിന് വട്ടായി’ പ്രചരണത്തിന് ബദലായി ബിജെപിയുടെ ‘ഐആം വികാസ്’; ട്രോളി ട്രോളി സോഷ്യല്‍ മീഡിയ 

October 1, 2017, 10:09 pm
‘ഗുജറാത്തിലെ വികസനത്തിന് വട്ടായി’ പ്രചരണത്തിന് ബദലായി ബിജെപിയുടെ ‘ഐആം വികാസ്’; ട്രോളി ട്രോളി സോഷ്യല്‍ മീഡിയ 
Social Stream

നീണ്ട കാലത്തെ ഗുജറാത്തിലെ ബിജെപി ഭരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പിന്നീട് ഗ്രാമീണ ജനത വരെ ഏറ്റെടുത്ത പ്രചരണമായിരുന്നു ഗുജറാത്തിലെ വികസനത്തിന് വട്ടായി എന്നത്. ഇതിന് ബദലായി ബിജെപി ഇറക്കിയ പ്രചരണമായിരുന്നു ഐ ആം വികാസ് എന്ന പ്രചരണം. എന്നാല്‍ പ്രചരണം ആരംഭിച്ച് 24 മണിക്കൂര്‍ തികയും മുമ്പേ ട്രോളര്‍മാര്‍ വലിയ ആക്രമണമാണ് നടത്തുന്നത്.

പ്രചരണമാരംഭിച്ച വെള്ളിയാഴ്ച തന്നെ ട്രോളുകളും ഇറങ്ങി തുടങ്ങി. നമ്മള്‍ ദാവൂദിനെ ജയിലിലടക്കും എന്ന് വാഗ്ദാനം ചെയ്തു, പക്ഷെ നമ്മള്‍ ഹര്‍ദികിനെ ജയിലിലടച്ചു, അതെ, ഞാന്‍ വികാസാണ് എന്നാണ് ഒരു ട്രോള്‍. നിങ്ങള്‍ക്ക് വിമല്‍ ഗുഡ്കയില്‍ കാവി കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ബിജെപി ഭരണത്തിലെ വികസനവും കണ്ടെത്താന്‍ കഴിയും എന്നാണ് മറ്റൊരു ട്രോള്‍.

ഐആം വികാസ് എന്ന പ്രചരണം ആരംഭിച്ചത് മനീഷ് ബാരതിയ എന്ന് മീഡിയ കണ്‍സള്‍ട്ടന്റാണ്. നേരത്തെ മോഡിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതും മനീഷ് ബാരതിയ ആണ്. ബിജെപിക്കെതിരെ പട്ടേല്‍ സംഘടന 18,000 യുവ വളണ്ടിയേര്‍സിന്റെ ടീമിനെയാണ് സോഷ്യല്‍ മീഡിയയില്‍ നിയോഗിച്ചിരിക്കുന്നത്.