നോട്ട് നിരോധനം ന്യായീകരിക്കാന്‍ നൊബേല്‍ ജേതാവിനെ ഉപയോഗിച്ചു; നാണംകെട്ട് കേന്ദ്രമന്ത്രിമാരും ബിജെപി ഐടി സെല്ലും 

October 10, 2017, 11:13 pm
നോട്ട് നിരോധനം ന്യായീകരിക്കാന്‍ നൊബേല്‍ ജേതാവിനെ ഉപയോഗിച്ചു;  നാണംകെട്ട് കേന്ദ്രമന്ത്രിമാരും ബിജെപി ഐടി സെല്ലും 
Social Stream

നോട്ട് നിരോധനം ന്യായീകരിക്കാന്‍ നൊബേല്‍ സമ്മാന ജേതാവിനെ ഉപയോഗിച്ച ബിജെപി ഐടി സെല്ലിന് വന്‍ തിരിച്ചടി. പ്രചാരണം ഏറ്റെടുത്ത കേന്ദ്രമന്ത്രിമാര്‍ക്കും അക്കിടി പറ്റി.

ഈ വര്‍ഷത്തെ സാമ്പത്തിക നൊബേലിന് അര്‍ഹനായ റിച്ചാര്‍ഡ് തേലറിനെയാണ് ബിജെപി നോട്ട് നിരോധനം ന്യായീകരിക്കാന്‍ കൂട്ടുപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞവര്‍ഷം നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോഴത്തെ സാമ്പത്തിക ശാസ്ത്രജ്ഞന്റെ പ്രതികരണമാണ് ബിജെപി ഉപയോഗിച്ചത്.

താന്‍ ഒട്ടേറെ നാളായി പിന്തുണയ്ക്കുന്ന നയമാണിതെന്നും കറന്‍സി രഹിതമാകാനും അഴിമതി കുറയ്ക്കാനും സഹായിക്കുമെന്നും തേലര്‍ ട്വീറ്റ് ചെയ്തിരുന്നു. നോട്ട് നിരോധനത്തെക്കുറിച്ചുള്ള വാര്‍ത്തയും ഒപ്പം പങ്കുവെച്ചു.

തേലര്‍ നൊബേല്‍ സമ്മാനം നേടിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ബിജെപി ഐടി സെല്‍ കഴിഞ്ഞ വര്‍ഷത്തെ ട്വീറ്റുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലെ ബിജെപി അനുകൂല ഗ്രൂപ്പുകളിലൂടെ ട്വീറ്റ് പ്രചരിക്കപ്പെട്ടു. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, പിയൂഷ് ഗോയല്‍, ബിജെപി ഐടി സെല്‍ മുന്‍ മേധാവി അരവിന്ദ് ഗുപ്ത, ബിജെപി മുംബൈ വക്താവ് സുരേഷ് നക്ഹുവ എന്നിവരും ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു.

കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ ട്വീറ്റ്  
കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ ട്വീറ്റ്  

പിന്നാലെ റിച്ചാര്‍ഡ് തേലറുടെ മറ്റൊരു ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തി. 2000 രൂപ നോട്ടുകള്‍ പകരം കൊണ്ടുവരികയാണെന്ന് കേട്ടതോടെ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയുടെ വക്താവായ തേലര്‍ മോഡിയുടെ നോട്ട് നിരോധനത്തെ തള്ളിപ്പറഞ്ഞു എന്നതിന്റെ തെളിവായിരുന്നു അത്. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചതിന് പകരം 2000 രൂപ നോട്ടുകള്‍ കൊണ്ടുവരുന്നതിനെ 'സത്യമാണോ?, നശിപ്പിച്ചു' എന്നാണ് തേലര്‍ പ്രതികരിച്ചിരുന്നത്.

തേലര്‍ നോട്ട് നിരോധനത്തെ തള്ളിപ്പറയുന്ന ട്വീറ്റ്  
തേലര്‍ നോട്ട് നിരോധനത്തെ തള്ളിപ്പറയുന്ന ട്വീറ്റ്  

തേലറുടെ മറ്റൊരു ട്വീറ്റും ബിജെപിക്ക് തിരിച്ചടിയായി. മോഡി സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലം റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനം ഉപേക്ഷിച്ച രഘുറാം രാജനെക്കുറിച്ചുള്ള ട്വീറ്റായിരുന്നു അത്. ഇന്ത്യയുടെ നഷ്ടം നമുക്ക് നേട്ടമാണെന്നായിരുന്നു തേലറുടെ ട്വീറ്റ്

രഘുറാം രാജനെ പ്രശംസിച്ചുകൊണ്ടുള്ള തേലറുടെ ട്വീറ്റ്  
രഘുറാം രാജനെ പ്രശംസിച്ചുകൊണ്ടുള്ള തേലറുടെ ട്വീറ്റ്