‘പേടിത്തൊണ്ടന്‍ അച്ഛന്റെ ധീരനായ പുത്രന്‍’; സോഷ്യല്‍ മീഡിയ വാഴ്ത്തുന്ന മൂന്ന് വയസുകാരന്‍; ചൈനയിലെ ഗ്ലാസ് പാലത്തില്‍ നിന്നുള്ള വീഡിയോ കാണാം 

May 13, 2017, 1:39 pm
‘പേടിത്തൊണ്ടന്‍ അച്ഛന്റെ ധീരനായ പുത്രന്‍’; സോഷ്യല്‍ മീഡിയ വാഴ്ത്തുന്ന  മൂന്ന് വയസുകാരന്‍; ചൈനയിലെ ഗ്ലാസ് പാലത്തില്‍ നിന്നുള്ള വീഡിയോ കാണാം 
Social Stream

ചൈനയിലെ ഭീമന്‍ ഗ്ലാസ് പാലത്തില്‍ നിന്നുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പാലത്തില്‍ കയറി പെടാപ്പാട് പെടുന്ന നിരവധി പേരുടെ വീഡിയോകള്‍ നവമാധ്യമങ്ങളില്‍ പൊട്ടിച്ചിരി പടര്‍ത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയതാണ് അച്ചന്റെ പേടി മാറ്റാന്‍ കഷ്ടപ്പെടുന്ന മൂന്ന് വയസുകാരന്‍ മകന്റെ ദൃശ്യങ്ങള്‍.

പാലത്തില്‍ കയറി മുന്നോട്ട് നടക്കാനാകാതെ പേടിച്ചിരിക്കുന്ന അച്ചനെ പിടിച്ചു വലിക്കുകയാണ് മകന്‍. പേടിക്കാതെ മുന്നോട്ട് നടക്കാന്‍ അച്ഛന് ധൈര്യം കൊടുക്കുകയും ചെയ്യുന്നു ഈ മിടുക്കന്‍. അച്ഛന്റെ പരാക്രമം കണ്ട് നിരവധി പേര്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ട്രന്‍ഡിങ് ഇന്‍ ചൈന എന്ന ഫെയ്‌സ്ബുക്ക പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം നിരവധി പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു.