ഫാ. ടോമിന്റെ മോചനത്തിന് വഴിതെളിച്ചത് ഒമാന്റെ ഇടപെടലെന്ന് മുഖ്യമന്ത്രി; അവശനായ ഉഴുന്നാലില്‍ ചികിത്സയില്‍ 

September 12, 2017, 4:52 pm
 ഫാ. ടോമിന്റെ മോചനത്തിന് വഴിതെളിച്ചത് ഒമാന്റെ ഇടപെടലെന്ന് മുഖ്യമന്ത്രി; അവശനായ ഉഴുന്നാലില്‍ ചികിത്സയില്‍ 
Social Stream

യെമനില്‍ നിന്നും ഭീകരര്‍ തട്ടികൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്‌ളാദമറിയിച്ചു. കേരളത്തില്‍ എത്തുന്നതിനും തുടര്‍ ചികിത്സയ്ക്കും അദ്ദേഹത്തിന് എല്ലാ സഹായങ്ങളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴി തെളിയിച്ചതെന്ന് അറിയുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്‌ളാദത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള  മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെട 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നേരത്തെ ബംഗ്ലൂരുവിലും, കര്‍ണാടകയിലെ കോളാറിലും ജോലി ചെയ്തിരുന്ന ഫാ.ടോം കോട്ടയം രാമപുരം സ്വദേശിയാണ്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.