‘ക്രൈസ്തവസഭകളും ജാതിവിവേചനം അവസാനിപ്പിക്കണം’; അബ്രാഹ്മണരെ പൂജാരിയായി നിയമിച്ച ഇടത് സര്‍ക്കാരിനെ പ്രശംസിച്ച് ഗീവര്‍ഗീസ് കൂറിലോസ്  

October 10, 2017, 5:45 pm
‘ക്രൈസ്തവസഭകളും  ജാതിവിവേചനം അവസാനിപ്പിക്കണം’; അബ്രാഹ്മണരെ പൂജാരിയായി നിയമിച്ച ഇടത് സര്‍ക്കാരിനെ പ്രശംസിച്ച് ഗീവര്‍ഗീസ് കൂറിലോസ്  
Social Stream

ക്രൈസ്തവ സഭകള്‍ ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. അബ്രാഹ്മണരെ പൂജാരികളായി നിയമിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ തീരുമാനത്തെ ഗീവര്‍ഗീസ് കൂറിലോസ് പ്രശംസിച്ചു.

കേരളസര്‍ക്കാരിന്റെ തീരുമാനം വിപ്ലവകരവും സ്വാഗതാര്‍ഹവുമാണെന്ന് കൂറിലോസ് പറഞ്ഞു. ജാതിവിവേചനം അവസാനിപ്പിക്കാന്‍ സഭകള്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും കൂറിലോസ് ആവശ്യപ്പെട്ടു.

ഗീവര്‍ഗീസ് കൂറിലോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അബ്രാഹ്മണരെ പൂജാരികളായി നിയമിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം വിപ്ലവകരവും സ്വാഗതാര്‍ഹവുമാണ് . കേരളത്തിലെ ക്രൈസ്തവ സഭകളും ഈ വെല്ലുവിളി സ്വീകരിച്ച് വിവിധ സഭകളില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി വിവേചനം അവസാനിപ്പിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ക്രിസ്തുവിനും ജാതീയതക്കും ഒരുമിച്ച് പോകാന്‍ കഴിയുകയില്ല.