ആസിഡ് ആക്രമണത്തിന് ശേഷം യുവതിയുടെ അത്ഭുതകരമായ തിരിച്ചുവരവ്; ഇരുകൈയും നീട്ടി സ്വീകരിച്ച് സോഷ്യല്‍മീഡിയ 

September 7, 2017, 6:40 pm
ആസിഡ് ആക്രമണത്തിന് ശേഷം യുവതിയുടെ അത്ഭുതകരമായ തിരിച്ചുവരവ്; ഇരുകൈയും നീട്ടി സ്വീകരിച്ച് സോഷ്യല്‍മീഡിയ 
Social Stream

ആസിഡ് ആക്രമണത്തിന്റെ രക്തസാക്ഷികളായി ജീവിക്കുന്നവരുടെ രൂപ വൈകൃതം ഏറെ വേദന സൃഷ്ടിക്കുന്നതാണ്. പ്രതിബന്ധങ്ങളെ തരണം ചെയ്ത ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്നവര്‍ക്ക് പഴയ രൂപം തിരിച്ചുപിടിക്കാന്‍ പലപ്പോഴും കഴിയാറില്ല. എന്നാല്‍ ഏറെക്കുറെ അവിശ്വസനീയവും അത്ഭുതകരവുമായ ഒരു വീണ്ടെടുപ്പാണ് രേഷം ഖാന്‍ എന്ന മോഡലിന് സാധിച്ചിരിക്കുന്നത്.

രേഷം ഖാന്റെ 21ാം പിറന്നാളിനാണ് ലണ്ടനില്‍ വച്ച് ഖാന്‍ ആസിഡ് ആക്രമണത്തിനിരയായത്. രേഷമിനൊപ്പം ബന്ധുവായ ജമീല്‍ മുക്താറും ആക്രമണത്തിന് ഇരയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടപ്പോഴായിരുന്നു ആക്രമണം. മുഖത്തും തോളുകളിലും സാരമായി പരിക്കേറ്റു. ജമീല്‍ മുക്താര്‍ കോമയിലായിരുന്നു. സാധാരണ നിലയിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ആസിഡ് ആക്രമണമുണ്ടായ സമയത്തേയും ഇപ്പോഴുമുള്ള രണ്ട് ഫോട്ടോകള്‍ രേഷം ഖാന്‍ പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് രേഷമിന്റെ ഫോട്ടോകള്‍.

ആസിഡ് ആക്രമണത്തെ അതിജീവിച്ച റേഷ്മ ബാനോ ഖുറേഷി എന്ന യുവതിയുടെ 'ബ്യൂട്ടി ടിപ്സ്' വീഡിയോകളും കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. രാജ്യത്തെ അനിയന്ത്രിതമായ ആസിഡ് വില്‍പ്പനക്കെതിരായ ക്യാംപെയിന്‍ എന്ന നിലയിലാണ് 'ബ്യൂട്ടി ടിപ്സ് ബൈ രേഷ്മ' എന്ന വീഡിയോ ശ്രദ്ധേയമായത്. രാജ്യത്ത് ചര്‍ച്ചയായ ആ ക്യാംപെയിനിന് ഇപ്പോള്‍ കാനിലും പുരസ്‌കാരം സ്വന്തമാക്കി എന്നതാണ് സുപ്രധാനമായ വാര്‍ത്ത. കാനിലെ ഗ്ലാസ് ലയണ്‍ ഫോര്‍ ചേഞ്ച് അവാര്‍ഡ് ആണ് ക്യാംപെയിന്‍ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

Also Read: ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയുടെ ‘ബ്യൂട്ടി ടിപ്‌സി’ന് കാനില്‍ പുരസ്‌കാരം