‘തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഇപിക്കെതിരെ ഉയര്‍ന്നതിനേക്കാള്‍ ഗുരുതരം’; മന്ത്രിയെ പുറത്താക്കി അന്വേഷണം നടത്തണമെന്ന് വിടി ബല്‍റാം  

August 13, 2017, 7:17 pm
‘തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഇപിക്കെതിരെ ഉയര്‍ന്നതിനേക്കാള്‍ ഗുരുതരം’; മന്ത്രിയെ പുറത്താക്കി അന്വേഷണം നടത്തണമെന്ന് വിടി ബല്‍റാം  
Social Stream

ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ മുന്‍ കായികമന്ത്രി ഇ പി ജയരാജന് നേരെ ഉയര്‍ന്നതിനേക്കാള്‍ ഗൗരവതരമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം.

കായിക-വ്യവസായ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ച ഇ പി ജയരാജനില്‍ ആരോപിക്കപ്പെട്ട സ്വജനപക്ഷത്തേക്കാള്‍ എത്രയോ ഗുരുതരമാണ് ഇപ്പോള്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന അഴിമതി, അധികാര ദുര്‍വ്വിനിയോഗ ആരോപണങ്ങളെന്ന് ബല്‍റാം പറഞ്ഞു.

പൊതുപണം സ്വന്തം സ്വാര്‍ത്ഥ, ബിസിനസ് താത്പര്യങ്ങള്‍ക്കുപയോഗിച്ചു എന്നും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമടക്കം നഗ്‌നമായി ലംഘിച്ചുവെന്നും വ്യക്തമാവുന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ ധാര്‍മ്മികമായ അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കാനും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി തയ്യാറാകണമെന്നും എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തോമസ് ചാണ്ടിയുടെ പുന്നമടക്കായലോരത്തെ റിസോര്‍ട്ടിലേക്കുള്ള റോഡ് സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ മുടക്കി ടാര്‍ ചെയ്തതില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ടെണ്ടര്‍ വിളിക്കാതെയാണ് രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ചുള്ള ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം നടത്തിയത്. ഗുണഭോക്തൃ കമ്മിറ്റിയുടെ കണ്‍വീനറാക്കിയതാവട്ടെ തോമസ് ചാണ്ടിയുടെ ജീവനക്കാരന്‍ തന്നെയാണ്.