‘ഭീഷണി പടിവാതില്‍ക്കല്‍’; ആത്മഹത്യ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്  

August 12, 2017, 7:03 pm
‘ഭീഷണി പടിവാതില്‍ക്കല്‍’;  ആത്മഹത്യ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്  
Social Stream
Social Stream
‘ഭീഷണി പടിവാതില്‍ക്കല്‍’;  ആത്മഹത്യ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്  

‘ഭീഷണി പടിവാതില്‍ക്കല്‍’; ആത്മഹത്യ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്  

‘ബ്ലൂ വെയ്ല്‍ ഗെയിം’ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവന്‍ അപഹരിച്ചതായി മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കിയെന്ന് പിണറായി കത്തില്‍ ചൂണ്ടിക്കാട്ടി.

ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കയച്ച് കത്തിന്റെ ഉള്ളടക്കം മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

കേരള സര്‍ക്കാരും സൈബര്‍ പൊലീസും ഗെയിമിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാര്‍ പ്രയത്‌നിക്കുകയാണ്. പക്ഷെ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹായത്തോടെ മാത്രമേ ഗെയിം നിരോധിക്കാന്‍ സാധിക്കൂ. ഭീഷണി പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഗെയിം രാജ്യത്തൊട്ടാകെ നിരോധിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കണമെന്നും പിണറായി കത്തില്‍ ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഓ ണ്‍ലൈന്‍ ഗെയിമാണ് ബ്ലൂവെയില്‍ ചാലഞ്ച്. റഷ്യയിലാണ് ഗെയിമിന്റെ ഉത്ഭവം. ഒരുതരം ചലഞ്ച് ഗെയിമാണിത്. ഒരു വെള്ള പേപ്പറില്‍ നീല നിറത്തിലുള്ള തിമിംഗലത്തെ വരയ്ക്കാന്‍ ആവശ്യപ്പെടുന്നതാണ് ആദ്യത്തെ ഘട്ടം. 50 ദിവസത്തിനുള്ളില്‍ 50 ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കണം. ഈ ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വയം മുറിവേല്‍പ്പിക്കുന്നടക്കമുള്ള കാര്യങ്ങള്‍ ചെയ്യണം. ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടും. ഗെയിമില്‍ ആകൃഷ്ടരായവര്‍ ഇതും ചെയ്യാന്‍ മടിക്കില്ലെന്ന് സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിവിധ രാജ്യങ്ങളിലായി 530 പേര്‍ ഇതിനോടകം ഗെയിമിന് ഇരയായി. കളിപ്പിച്ച് ഒടുക്കം ജീവനെടുക്കുന്ന ഗെയിം നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മുംബൈയില്‍ മന്‍പ്രീത് സിങ് സഹാനി എന്ന പതിന്നാലുകാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇത് ഗെയിമിന്റെ സ്വാധീനത്തിലാണെന്നാണ് പൊലീസ് അനുമാനം.

കഴിഞ്ഞ മാസം പാലക്കാട് നിന്നുള്ള നാല് കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ കടല്‍ കാണാനായി പോയിരുന്നു. ഇത് ഗെയിമിന്റെ സ്വാധീനത്തിലാണെന്നാണ് സംശയിക്കപ്പെടുന്നത്. രക്ഷിതാക്കള്‍ കുട്ടികളുടെ മൊബൈലുകള്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ ഈ ഗെയിം കളിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു.