സ്‌നാപ് ചാറ്റ് സിഇഒയുടെ ‘ദരിദ്ര ഇന്ത്യ’ പരാമര്‍ശത്തില്‍ പണി കിട്ടുന്നത് സ്‌നാപ്പ് ഡീലിനും; പേര് മാറി ആപ്ലിക്കേഷന്‍ വേണ്ടെന്നുവെച്ചത് ഒട്ടേറെപ്പേര്‍; പൊങ്കാല വേറെ  

April 17, 2017, 5:15 pm
സ്‌നാപ് ചാറ്റ് സിഇഒയുടെ ‘ദരിദ്ര ഇന്ത്യ’ പരാമര്‍ശത്തില്‍ പണി കിട്ടുന്നത് സ്‌നാപ്പ് ഡീലിനും; പേര് മാറി ആപ്ലിക്കേഷന്‍ വേണ്ടെന്നുവെച്ചത് ഒട്ടേറെപ്പേര്‍; പൊങ്കാല വേറെ  
Social Stream

ന്യൂഡല്‍ഹി: സ്‌നാപ് ചാറ്റിനെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ക്യാംപെയിനില്‍ ഇന്ത്യന്‍ കമ്പനി സ്‌നാപ് ഡീലിനെയും ദോഷകരമായി ബാധിക്കുന്നു. പേരിലെ സാമ്യമാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നാപ്പ് ഡീലിന് പൊല്ലാപ്പായത്. അണ്‍ഇന്‍സ്റ്റാള്‍ സ്‌നാപ് ചാറ്റ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ക്യാപെയ്ന്‍ നടക്കുന്നുണ്ട്. സ്‌നാപ് ചാറ്റ് ആപ്ലിക്കേഷന്‍ ഉള്ളവര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും റേറ്റിങ്ങ് ഒന്നാക്കാനും മോശം റിവ്യൂ എഴുതാനും ആണ് ക്യാംപെയ്‌നില്‍ ആഹ്വാനം ചെയ്യുന്നത്.

സ്‌നാപ് ചാറ്റ് എന്ന പേര് വലിയ പരിചയമില്ലാത്തതിനാല്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ സ്‌നാപ് ഡീലിലേക്കാണ് പൊങ്കാലയിടാനായി ചിലര്‍ പോകുന്നത്. തങ്ങളുടെ ആപ്ലിക്കേഷന്‍ പലരും ഡിലീറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ സ്‌നാപ് ഡീലിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായി. എന്തൊക്കെ വന്നാലും ഞങ്ങള്‍ സ്‌നാപ് ചാറ്റ് അല്ലെന്ന ഔദ്യോഗിക പ്രസ്താവന നടത്തില്ലെന്ന് സ്‌നാപ് ഡീല്‍ സിഇഒ കുനാല്‍ ബാല്‍ ട്വീറ്റ് ചെയ്തു.

സ്‌നാപ് ഡീല്‍-സ്‌നാപ് ചാറ്റ് പേരുമാറലിനെക്കുറിച്ചുള്ള ട്രോള്‍ 
സ്‌നാപ് ഡീല്‍-സ്‌നാപ് ചാറ്റ് പേരുമാറലിനെക്കുറിച്ചുള്ള ട്രോള്‍ 

ഇന്ത്യയെ പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്പ്ചാറ്റ് വ്യാപിപ്പിക്കില്ലെന്നായിരുന്നു സിഇഒ ഇവാന്‍ സ്പീഗെലിന്റെ വിവാദ പരാമര്‍ശം. ഇതിനേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തിനു പിന്നാലെ ഹാക്കര്‍മാരുടെ ആക്രമണവും സ്‌നാപ് ചാറ്റിനു നേരെ ഉണ്ടായി. 17 ലക്ഷം പേരുടെ സ്നാപ്ചാറ്റ് ഹാക്ക് വിവരങ്ങളാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.

ഇന്ത്യയിലെ അനോണിമസ് ഹാക്കിങ് സംഘമാണ് സ്നാപ്ചാറ്റ് ഹാക്ക് ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ഹാക്കിങ് നടന്നതെങ്കിലും പുതിയ വിവാദം വന്നതോടെ ഈ ചോര്‍ത്തിയ വിവരങ്ങള്‍ ബ്ലാക്ക് വെബില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്.