സെക്‌സി ദുര്‍ഗ നായികയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം; ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന സ്‌നേഹ പാരിതോഷികം ഇതാണെന്ന് പരിഹസിച്ച് നായിക രാജ്ശ്രീ

July 16, 2017, 3:47 pm
സെക്‌സി ദുര്‍ഗ നായികയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം; ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന സ്‌നേഹ പാരിതോഷികം ഇതാണെന്ന് പരിഹസിച്ച് നായിക രാജ്ശ്രീ
Social Stream

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധ നേടി മുന്നേറുന്ന സെക്സി ദുര്‍ഗയുടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് നേരെയുള്ള ഭീഷണികള്‍ക്ക് പിന്നാലെ നായിക രാജ്ശ്രീ ദേശ്പാണ്ഡ്യയ്ക്കും സൈബര്‍ അധിക്ഷേപം. രാജ്ശ്രീ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

ചിത്രത്തെക്കുറിച്ചുള്ള പോസ്റ്ററുകള്‍ ഒന്നുമിടരുതെന്നും ഹിന്ദു ആരാധനാ മൂര്‍ത്തികളെ അപമാനിക്കരുത് എന്നുമുള്ള മെസേജുകള്‍ക്ക് ഒപ്പും അസഭ്യ ചിത്രങ്ങളും രാജ്ശ്രീക്ക് ലഭിക്കുന്നുണ്ട്. ഇവ ചിലതിന്റെ സ്ക്രീന്‍ഷോര്‍ട്ടുകള്‍ക്ക് ഒപ്പമാണ് രാജ്ശ്രീയുടെ പോസ്റ്റ്.

അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ ഏറെ ശ്രദ്ധ നേടുന്ന ചിത്രമാണ് സെ്ക്സി ദുര്‍ഗ. ധാരാളം പേര്‍ക്കിതിനെ പറ്റി അറിയാമായിരിക്കും. സനല്‍കുമാര്‍ ശശിധരന്‍ എന്ന കഠിനധ്വാനിയായ സംവിധായകന്റെ കീഴില്‍ ഞങ്ങളെല്ലാം കഠിനമായി പരിശ്രമിച്ചിട്ടുള്ള ചിത്രമാണിത്. ധാരാളം പേര്‍ അവരുട സ്നേഹവും അന്വേഷണവും അറിയിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് താഴെ കൊടുത്തിരിക്കുന്നത് - രാജ്ശ്രീ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Also Read : സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം: ഭീഷണിയില്‍ ഭയമില്ല, പ്രതിഷേധകര്‍ക്ക് പ്രത്യേക പ്രദര്‍ശനം നടത്താം, സിനിമയുടെ ഉള്ളടക്കം അല്ല ഇവര്‍ക്ക് പ്രശ്‌നം

ചിത്രത്തിനായി കഠിനമായി അധ്വാനിച്ചത് കൊണ്ടും ദുര്‍ഗ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് കൊണ്ടും ഇനിയും തുടര്‍ന്ന് വെറുത്തോളൂ എന്ന വാചകത്തോടെയാണ് രാജ്ശ്രീയുടെ കുറിപ്പ് അവസാനിക്കുന്നത്.

സെക്‌സി ദുര്‍ഗ്ഗ എന്ന് ചിത്രത്തിന് പേരിട്ടതിന് സനല്‍ കുമാര്‍ ശശിധരനും ഒട്ടേറെ സൈബര്‍ ഭീഷണികള്‍ നേടിടേണ്ടി വന്നിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച മേളകളിലൊന്നായ നെതര്‍ലാന്റ്സിലെ റൊട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ പരമോന്നത പുരസ്‌കാരങ്ങളില്‍ ഒന്നായ ഹിവോസ് ടൈഗര്‍ സെക്‌സി ദുര്‍ഗ്ഗയ്ക്ക് ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് സംവിധായകനെ ഹിന്ദു സ്വാഭിമാന്‍ സംഘം പ്രസിഡന്റിന്റെ തേടി ഭീഷണി എത്തിയത്.