മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച കെആര്‍കെയെ ‘പട്ടി’ എന്ന് വിളിച്ച് രംഗോളി 

September 10, 2017, 10:02 pm
മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച കെആര്‍കെയെ ‘പട്ടി’ എന്ന് വിളിച്ച് രംഗോളി 
Social Stream
Social Stream
മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച കെആര്‍കെയെ ‘പട്ടി’ എന്ന് വിളിച്ച് രംഗോളി 

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച കെആര്‍കെയെ ‘പട്ടി’ എന്ന് വിളിച്ച് രംഗോളി 

പ്രമുഖര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകളിട്ട് കുപ്രസിദ്ധി നേടിയ കെആര്‍കെയെ പട്ടി എന്ന് വിളിച്ച് നടി കങ്കണ റാവത്തിന്റെ സഹോദരി രംഗോളി. കങ്കണയും സെറീന വഹാബിന്റെ ഭര്‍ത്താവുമായ ആദിത്യ പഞ്ചോളിയുമായി ബന്ധമുണ്ടായിരുന്നുന്നെന്ന് കെആര്‍കെയുടെ ട്വീറ്റിനെതിരെയാണ് രംഗോളിയുടെ രോഷപ്രകടനം.

നിങ്ങളുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ കാണിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്. കങ്കണയും ആദിത്യയും തമ്മില്‍ 2003ല്‍ കണ്ടെന്നുള്ളതിന്. പിന്നീടാണ് രംഗോളിയുടെ പട്ടിപ്രയോഗം ഉള്ളത്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സെറീന വഹാബും കങ്കണക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. തന്റെ ഭര്‍ത്താവുമായി കങ്കണ നാലര വര്‍ഷത്തോളം ബന്ധം പുലര്‍ത്തിയിരുന്നു. അങ്ങനെയൊരാളെ എനിക്ക് മകളെ എന്ന് വിളിക്കാനാവും എന്നായിരുന്നു സറീനയുടെ പ്രതികരണം.

ഇതിനോടും രംഗോളി പ്രതികരിച്ചിരുന്നു. സന പഞ്ചോളി ജനിക്കുന്നത് 1985ലും കങ്കണ ജനിക്കുന്നത് 1987ലായിരുന്നു. നിങ്ങളുടെ മകളേക്കാള്‍ പ്രായം കുറഞ്ഞൊരാളെ എങ്ങനെയാണ് ഇങ്ങനെയെല്ലാം പറയാന്‍ കഴിയുന്നതെന്നായിരുന്നു രംഗോളിയുടെ ചോദ്യം.