വിജയ് സിനിമ മോശമാണെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകക്കെതിരെ വിജയ് ഫാന്‍സിന്റെ അശ്ലീല വര്‍ഷം; ഇല്ലാതാക്കുമെന്ന് ഭീഷണി 

August 7, 2017, 7:43 pm
 വിജയ് സിനിമ മോശമാണെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകക്കെതിരെ വിജയ് ഫാന്‍സിന്റെ അശ്ലീല വര്‍ഷം; ഇല്ലാതാക്കുമെന്ന് ഭീഷണി 
Social Stream

തമിഴ് നടന്‍ വിജയുടെ സിനിമ മോശമാണെന്ന് ട്വീറ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനെതിരെ അശ്ലീ വര്‍ഷവുമായി വിജയ് ഫാന്‍സ് പ്രവര്‍ത്തകര്‍. ധന്യയെ ഇല്ലാതാക്കുമെന്നും ഭീഷണിയുണ്ട് ട്വിറ്ററിലൂടെ. 30000 തവണയാണ് ധന്യാ രാജേന്ദ്രന്‍ എന്ന പേര് മെന്‍ഷന്‍ ചെയ്തിട്ടുള്ളത്.

ഇംതിയാസ് അലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍-അനുഷ്‌കാ ശര്‍മ്മ ചിത്രം ജബ്ബ് ഹാരി മെറ്റ് സജല്‍ എന്ന ചിത്രത്തെ കുറിച്ച് ട്വിറ്ററില്‍ എഴുതിയപ്പോള്‍ വിജയ് ചിത്രം സുരയെയും സൂചിപ്പിച്ചിരുന്നു. ഇതാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്.

ഞാന്‍ നേരത്തെ വിജയുടെ ചിത്രയുടെ സുര എന്ന ചിത്രം ഇന്റര്‍വെല്‍ ആയപ്പോള്‍ കാണുന്നത് നിര്‍ത്തിയിരുന്നു. ആ റെക്കോര്‍ഡ് ഹാരി മെറ്റ് സജല്‍ മറികടന്നു. ഇന്റര്‍വെല്‍ വരെ പോലും കണ്ടിരിക്കാനായില്ല എന്നായിരുന്നു ട്വീറ്റ്. ഇതിനെ തുടര്‍ന്ന് ട്രോള്‍ വര്‍ഷം ധന്യക്കെതിരെ ആരംഭിച്ചു. അവിടെയും നിര്‍ത്താതെ അശ്ലീല വര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. പബ്ലിസിറ്റി ബീപ് ധന്യ എന്ന ഹാഷ്ടാഗും ആരംഭിച്ചിരുന്നു. പിന്നീട് ധന്യയുടെ പരാതിയെ തുടര്‍ന്ന് ട്വിറ്റര്‍ ഈ ഹാഷ്ടാഗ് ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു.

ഞാന്‍ ഈ ഹാഷ്ടാഗിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ ട്വിറ്റര്‍ പിന്‍വലിച്ചു. പക്ഷെ ഒരു സ്ത്രീക്കെതിരെ ഇത്തരം അശ്ലീല ഹാഷ്ടാഗ് പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ച് അവരൊന്നും പറഞ്ഞില്ല. എന്റെ പ്രശ്‌നം അതാണ്, എനിക്ക് ട്വിറ്ററിനെ ബന്ധപ്പെടാന്‍ കഴിഞ്ഞു, എത്ര പേര്‍ക്ക് അതിന് സാധിക്കും 
ധന്യാ രാജേന്ദ്രന്‍