‘ഇതിനായിരുന്നോ ഈ വിജയം? കഷ്ടം!’; ആക്രമിക്കപ്പെട്ട നടിയെ വേട്ടയാടുന്ന പിസി ജോര്‍ജിനെ പിന്തുണച്ചതില്‍ ഖേദം രേഖപ്പെടുത്തി ഷമ്മി തിലകന്‍  

September 9, 2017, 10:49 pm
‘ഇതിനായിരുന്നോ ഈ വിജയം? കഷ്ടം!’; ആക്രമിക്കപ്പെട്ട നടിയെ വേട്ടയാടുന്ന പിസി ജോര്‍ജിനെ പിന്തുണച്ചതില്‍ ഖേദം രേഖപ്പെടുത്തി ഷമ്മി തിലകന്‍  
Social Stream

ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്ന പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. ഇതിനായിരുന്നോ എംഎല്‍എയായി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് എന്ന് ഷമ്മി തിലകന്‍ ചോദിച്ചു. പിസി ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ താന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസും ചിത്രവും ചൂണ്ടിക്കാട്ടി ഖേദിക്കുന്നതായും ഷമ്മി പറഞ്ഞു.

  ഇതിനായിരുന്നോ ഈ വിജയം? കഷ്ടം!! (കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.) കര്‍ത്താവേ ഈ കുഞ്ഞാ......ടിന് നല്ല വാക്ക് ഓതുവാന്‍ ത്രാണി ഉണ്ടാകണമേ. 
ഷമ്മി തിലകന്‍  

പിസി ജോര്‍ജ് എംഎല്‍എക്കെതിരെ ആക്രമണത്തിനിരയായ നടി മൊഴി നല്‍കിയിട്ടുണ്ട്. പിസിയുടെ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനിയുണ്ടാക്കി, തനിക്കെതിരായ പ്രചാരണത്തിന് ചിലര്‍ ഈ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ നടി പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നതിന് തുല്യമാണ് പ്രസ്താവനകളെന്നും അവര്‍ പറഞ്ഞു.

സാധാരണക്കാര്‍ക്കിടയില്‍ തന്നെ കുറിച്ച് സംശയത്തിന് ഇട നല്‍കി. ഇത് തന്നെ വേദനിപ്പിച്ചു, ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല പരാമര്‍ശങ്ങളെന്നും അവര്‍ മൊഴിയില്‍ വ്യക്തമാക്കി. നടിയുടെ വീട്ടിലെത്തിയാണ് നെടുമ്പാശേരി പൊലീസ് മൊഴിയെടുത്തത്. നടിയുടെ മൊഴി പരിശോധിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ചോദിച്ചത്. നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചു. ദിലീപ് നിരപരാധിയാണെന്ന് പറയാനും എംഎല്‍എ മടിച്ചില്ല.