ഗുജറാത്തില്‍ ഷോപ്പിംഗിന് പോയപ്പോള്‍ കിട്ടിയ ബില്ലില്‍ ‘ താമര തങ്ങള്‍ ചെയ്ത തെറ്റ്’ എന്ന് അച്ചടിച്ചിരിക്കുന്നു; ചിത്രം പോസ്റ്റ് ചെയ്ത യുവാവിന്റെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു 

September 28, 2017, 9:36 pm
ഗുജറാത്തില്‍ ഷോപ്പിംഗിന് പോയപ്പോള്‍ കിട്ടിയ ബില്ലില്‍ ‘ താമര തങ്ങള്‍ ചെയ്ത തെറ്റ്’ എന്ന് അച്ചടിച്ചിരിക്കുന്നു; ചിത്രം പോസ്റ്റ് ചെയ്ത യുവാവിന്റെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു 
Social Stream

ഒരു വ്യക്തി ഗുജറാത്തില്‍ ഷോപ്പിംഗിന് പോയപ്പോള്‍ കിട്ടിയ ബില്ലില്‍ ' താമര തങ്ങള്‍ ചെയ്ത തെറ്റ്' എന്ന് അച്ചടിച്ചിരിക്കുന്നു. ഇത് കണ്ടപ്പോള്‍ രസകരമായി തോന്നിയ വ്യക്തി അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. അത് കണ്ട് ചിത്രം വീണ്ടും ഷെയര്‍ ചെയ്ത ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിന്റെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു.

മുഹമ്മദ് അനസ് എന്ന ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിന്റെ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തത്. മുപ്പത് ദിവസത്തേക്കാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ബില്ലില്‍ ' താമര തങ്ങള്‍ ചെയ്ത തെറ്റ്' എന്ന് അച്ചടിച്ചിരിക്കുന്ന ചിത്രം കണ്ടപ്പോള്‍ മുഹമ്മദ് അനസ് ബിജെപിയെ തെരഞ്ഞെടുത്ത് തെറ്റായിപോയെന്ന് വ്യാപാരികള്‍ വരെ സമ്മതിക്കുന്നു എന്ന തലക്കെട്ടോടെയായിരുന്നു മുഹമ്മദ് അനസിന്റെ പോസ്റ്റ്.

ഷെയര്‍ ചെയ്ത് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി ഫേസ്ബുക്കിന്റെ അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്ന് മുഹമ്മദ് അനസ് പറഞ്ഞു. ഫേസ്ബുക്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് പോസ്റ്റ് എന്നായിരുന്നു അറിയിപ്പ്.