ഈ വഴി ഏറ്റു; ഫേസ്ബുക്ക് വഴി വിവാഹ പരസ്യം ചെയ്ത രഞ്ജിഷിന് പങ്കാളിയെ കിട്ടി 

September 30, 2017, 8:23 am
ഈ വഴി ഏറ്റു; ഫേസ്ബുക്ക് വഴി വിവാഹ പരസ്യം ചെയ്ത രഞ്ജിഷിന് പങ്കാളിയെ കിട്ടി 
Social Stream
Social Stream
ഈ വഴി ഏറ്റു; ഫേസ്ബുക്ക് വഴി വിവാഹ പരസ്യം ചെയ്ത രഞ്ജിഷിന് പങ്കാളിയെ കിട്ടി 

ഈ വഴി ഏറ്റു; ഫേസ്ബുക്ക് വഴി വിവാഹ പരസ്യം ചെയ്ത രഞ്ജിഷിന് പങ്കാളിയെ കിട്ടി 

‘എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. My number: 8593917111’ഇങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിക്കാത്തവര്‍ അധികം പേരുണ്ടാവില്ല കേരളക്കരയില്‍. എന്തായാലും വിവാഹാലോചനയുടെ പുതിയ ഇ-വഴി ഏറ്റിരിക്കുന്നു. ഫേസ്ബുക്കിലൂടെ പരസ്യം നല്‍കി വിവാഹം ആലോചിച്ച രഞ്ജിഷ് മഞ്ജരിക്ക് ജീവിത പങ്കാളിയെ ലഭിച്ചിരിക്കുന്നു.

ഇന്നലെ ഫേസ്ബുക്കിലൂടെയാണ് രഞ്ജിഷ് ഇക്കാര്യം അറിയിച്ചത്. ജീവിത പങ്കാളിയെ കിട്ടി, സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും, സഹകരിച്ചവര്‍ക്കെല്ലാം, പ്രത്യേകിച്ച് മീഡിയക്കും നന്ദി. #FacebookMatrimony ഉപകാരപ്പെടട്ടെ. എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

കണ്ടെത്തിയ പങ്കാളി ടീച്ചറാണ്. മറ്റു വിവരങ്ങള്‍ രഞ്ജിഷ് വെളിപ്പെടുത്തിയിട്ടില്ല. ഫേസ്ബുക്ക് മാട്രിമോണിയിലൂടെ പരസ്യം നല്‍കിയ സമയത്ത് തന്നെ നിരവധി ആലോചനകള്‍ വന്നിരുന്നതായി രഞ്ജിഷ് പറഞ്ഞിരുന്നു.

ആദ്യ ഫേസ്ബുക്ക് പോസ്റ്റ്