‘ആ പോസ്റ്ററുകള്‍ ഞങ്ങളുടേതല്ല’; സൈബറിടത്തില്‍ പ്രചരിക്കുന്ന പര്‍ദ്ദ വിരുദ്ധ ബോര്‍ഡുകള്‍ വ്യാജമെന്ന് ഡിവൈഎഫ്‌ഐ; പിന്നില്‍ മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള ലീഗ് നീക്കം 

August 8, 2017, 12:35 pm
‘ആ പോസ്റ്ററുകള്‍ ഞങ്ങളുടേതല്ല’; സൈബറിടത്തില്‍ പ്രചരിക്കുന്ന പര്‍ദ്ദ വിരുദ്ധ ബോര്‍ഡുകള്‍ വ്യാജമെന്ന് ഡിവൈഎഫ്‌ഐ; പിന്നില്‍ മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള ലീഗ് നീക്കം 
Social Stream

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുവജന പ്രതിരോധ പരിപാടിയുടെതെന്ന പേരില്‍ വ്യാജ ബോര്‍ഡ് ചമച്ച് വ്യാപക പ്രചരണം നടക്കുന്നതായി ഡിവൈഎഫ്ഐ. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അബോയ് മുഖര്‍ജി പങ്കെടുക്കുന്ന പരിപാടിയുടെ വ്യാജ ബോര്‍ഡ് സ്ഥാപിച്ചാണ് സൈബര്‍ പ്രചരണം നടക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു. ഇന്നലെ വൈകീട്ടോട്ടെ ലീഗ് ആഭിമുഖ്യമുള്ള സൈബര്‍ പേജുകളില്‍ നിന്നും വന്‍ തോതില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെട്ട് തുടങ്ങിയതോടെയാണ് പ്രചരണം ശ്രദ്ധയില്‍പ്പെട്ടത്. ‘ആർഎസ്‌എസിനെ വെല്ലുന്ന ക്യാംപയിനുമായി ഡിവൈഎഫ്‌ഐ’ എന്ന തലക്കെട്ടോടെ വാര്‍ത്തയും പ്രചരിച്ചിരുന്നു. രക്ഷാബന്ധന്‍ മഹോത്സവം സംഘടിപ്പിക്കുന്ന ഡിവൈഎഫ്ഐ, പര്‍ദ്ദയെ അടച്ചാക്ഷേപിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചെന്നായിരുന്നു പ്രചരണം. ഡിവൈഎഫ്‌ഐ പറോപ്പടി യൂണിറ്റ്‌ സംഘടിപ്പികുന്ന സ്വാതന്ത്ര്യ ദിന പരിപാടിയുടെ പ്രചാരണ ഫ്ലെക്സിൽ മുസ്ലിം വിരുദ്ധ ക്യാംപെയ്നെന്ന് വരുത്തി തീര്‍ക്കുന്നതായിരുന്നു പ്രചരണം.

ഓഗസ്റ്റ് 15 ന് പാറോപ്പടിയില്‍ നടക്കുന്ന പരിപാടിയുടെ പ്രചരണാർത്ഥം ബ്ലോക്കിലെ 128 യുണിറ്റിലും ബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. പിന്നീട് യുണിറ്റിന്റെതെന്ന പേരിൽ ഒരു ബോർഡ് പ്രത്യക്ഷപ്പെടുകയുണ്ടായിരുന്നു.

‘നായ മനുഷ്യരെ കടിക്കും എന്നുണ്ടെങ്കില്‍ നമ്മള്‍ കെട്ടിയിടാറ് നായയെ ആണ്, മനുഷ്യരെയല്ല. കണ്ടുപോയാല്‍ ആക്രമിക്കും എന്നുണ്ടെങ്കില്‍ മൂടിവെക്കേണ്ടത് പുരുഷന്റെ കണ്ണുകളാണ്, സ്ത്രീയുടെ മുഖമല്ല’ എന്ന എംഎന്‍ കാരശ്ശേരിയുടെ വാചകവും പര്‍ദ്ദയണിഞ്ഞ സ്ത്രീകളുടെ ചിത്രവും ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രചരിപ്പിക്കപ്പെട്ട ബോര്‍ഡ്. തൊട്ടടുത്തായി ആഗസ്റ്റ് 16ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന രക്ഷാബന്ധന്‍ മഹോത്സവത്തിലേക്ക് ജാതി മതഭേദമന്യേ എല്ലാവരെയും ക്ഷണിക്കുന്നെന്ന ബോര്‍ഡിന്റെ ചിത്രവുമുണ്ടായിരുന്നു.

ഈ രണ്ടു ബോര്‍ഡും വ്യാജമാണെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എസ്കെ സജീഷ് സൗത്ത്‌ലൈവിനോട് പറഞ്ഞു.

രക്ഷാബന്ധന്‍ മഹോത്സവം എന്ന പേരില്‍ ഒരു പരിപാടി നടത്താന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടില്ല. പ്രാദേശികമായി ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അതിനെ വര്‍ഗീയവത്കരിക്കേണ്ട കാര്യമില്ല അബോയ് മുഖര്‍ജി പങ്കെടുക്കുന്ന പരിപാടിയുടെ വിവിധ പോസ്റ്ററുകള്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്നു. ഡിവൈഎഫ്ഐയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പര്‍ദ്ദ വിരുദ്ധ ബോര്‍ഡുമായി സംഘടനയ്ക്ക് ഒരു ബന്ധവുമില്ല.
എസ്കെ സജീഷ്, ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി

ഒരേസമയം സംഘടന ന്യൂനപക്ഷ വിരുദ്ധമാണെന്നും ഭുരിപക്ഷ പ്രീണനത്തിനും ശ്രമിക്കുകയുമാണെന്ന് വരുത്തി തീര്‍ക്കാന്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വ്യാജ പ്രചരണം നടത്തുകയാണെന്നാണ് ഡിവൈഎഫ്ഐ വാദം.