ബാഹുബലിയ്ക്ക് ശരാശരി റേറ്റിംഗ് നല്‍കിയതിന് ക്രിസ്ലാമിസ്റ്റ് ഗുണ്ടയെന്നും വര്‍ഗീയവാദിയെന്നും അധിക്ഷേപം; മറുപടിയുമായി നിരൂപക  

May 5, 2017, 6:53 pm
ബാഹുബലിയ്ക്ക് ശരാശരി റേറ്റിംഗ് നല്‍കിയതിന്  ക്രിസ്ലാമിസ്റ്റ് ഗുണ്ടയെന്നും വര്‍ഗീയവാദിയെന്നും അധിക്ഷേപം; മറുപടിയുമായി നിരൂപക  
Social Stream
Social Stream
ബാഹുബലിയ്ക്ക് ശരാശരി റേറ്റിംഗ് നല്‍കിയതിന്  ക്രിസ്ലാമിസ്റ്റ് ഗുണ്ടയെന്നും വര്‍ഗീയവാദിയെന്നും അധിക്ഷേപം; മറുപടിയുമായി നിരൂപക  

ബാഹുബലിയ്ക്ക് ശരാശരി റേറ്റിംഗ് നല്‍കിയതിന് ക്രിസ്ലാമിസ്റ്റ് ഗുണ്ടയെന്നും വര്‍ഗീയവാദിയെന്നും അധിക്ഷേപം; മറുപടിയുമായി നിരൂപക  

ബാഹുബലി രണ്ടാം ഭാഗത്തിന് ശരാശരി റേറ്റിംഗ് നല്‍കിയതിന് അധിക്ഷേപവര്‍ഷം നേരിടേണ്ടി വന്ന നിരൂപക മറുപടിയുമായി രംഗത്ത്. ന്യൂസ് വെബ്‌സൈറ്റായ ഫസ്റ്റ് പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകയായ അന്ന തനിക്കെതിരെ വന്ന അധിക്ഷേപ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കുള്ള മറുപടിയുമായി അന്നയെത്തിയിരിക്കുന്നത്. മതം നോക്കി വിമര്‍ശകരെ നോട്ടമിടുന്നത് പുതിയ പ്രതിഭാസമാണ്. സിനിമാനിരൂപകരുടെ സ്വാതന്ത്ര്യത്തിലേക്കും വലതുപക്ഷഹിന്ദുത്വ തീവ്രവാദികള്‍ കടന്നുകയറുകയാണെന്ന് അന്ന പ്രതികരിച്ചു.

2014ല്‍ മോഡി അധികാരത്തിലെത്തിയതോടെ മതമൗലികവാദം ചലച്ചിത്രനിരൂപങ്ങളുടെ വായനക്കാരുടെ പ്രതികരണത്തിലേക്കും കടന്നുകയറി. ഷാരൂഖ് ചിത്രമായ റയീസ് മുസ്ലീം ചിത്രമാണെന്നും അത് കാണരുതെന്നും പകരം ഹൃത്വിക് റോഷന്‍ നായകനായ 'ഹിന്ദു ചിത്രമായ' കാബില്‍ കാണണമെന്നും ഇന്റനെറ്റിലൂടെ സംഘ് ലോബികള്‍ ക്യാംപെയ്ന്‍ ചെയ്തതെന്നും അന്ന ചൂണ്ടിക്കാട്ടി.

നമ്മുടെ ഭക്ഷണവും വസ്ത്രധാരണവും പ്രണയവും വിവാഹവും ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും ആവരുടെ ചട്ടപ്രകാരമാകണമെന്ന് ഭീഷണിപ്പെടുത്തുന്നതുപോലെ തന്നെ സിനിമയിലും അവരുടെ കാഴ്ചപ്പാടുകള്‍ നമ്മള്‍ സ്വീകരിക്കണമെന്ന് വിരട്ടിക്കൊണ്ടിരിക്കുന്ന ഒരു ഓണ്‍ലൈന്‍ ഗുണ്ടാസംഘം ഉണ്ട്. അത് പൊതുജനം അറിഞ്ഞിരിക്കണം. 
അന്ന എംഎം വെട്ടിക്കാട് 

അഞ്ചില്‍ രണ്ടര മാര്‍ക്കായിരുന്നു അന്ന നിരൂപണത്തില്‍ ചിത്രത്തിന് നല്‍കിയിരുന്നത്. 'ഗംഭീര സംഘട്ടനങ്ങള്‍, ദൃശ്യങ്ങള്‍, ദാരുണമായ അഭിനയം, യാതാസ്ഥികത്വം എന്നിവയുടെ കോക്‌ടെയില്‍' എന്നായിരുന്നു നിരൂപണത്തിന്റെ തലക്കെട്ട്.

ചിത്രം അമര്‍ചിത്രകഥാശൈലിയില്‍ ഐതീഹ്യങ്ങളും കൊട്ടാര ഉപജാപങ്ങളും ദൃശ്യഭംഗിയോടെ കൂട്ടിച്ചേര്‍ത്തതാണെന്ന് നിരൂപക അഭിപ്രായപ്പെടുന്നുണ്ട്. പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ മഹിഷ്മതിയും കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് എന്ന വ്യക്തമായി മനസ്സിലാക്കാവുന്നതുമായ മൃഗങ്ങളേയും കാണിക്കുന്നത് ക്ഷമിക്കാന്‍ കഴിയില്ല. ടോം ക്രൂയിസിന്റേയും ബ്രൂല് വില്ലിസിന്റെയും ജയിംസ് ബോണ്ടിന്റെയും സിനിമാരംഗങ്ങള്‍ ആസ്വദിക്കാന്‍ തയ്യാറായവര്‍ക്ക് ബാഹുബലിയും ആസ്വദിക്കാം. റാണാ ദഗ്ഗുബാട്ടിയും അനുഷ്‌കയും പ്രഭാസുമൊഴിച്ച് ശേഷിക്കുന്നവരുടെ അഭിനയം പരിഹാസ്യമാണ്. രമ്യാകൃഷ്ണന്‍ സിനിമ തീരുന്നതുവരെ കണ്ണ് മിഴിച്ചിരിപ്പാണെന്നും നിരൂപക അഭിപ്രായപ്പെട്ടു.

സംവിധായകന്‍ രാജമൗലിയുടെ ലോകവീക്ഷണത്തില്‍ ഭരിക്കാനുള്ള അധികാരം ക്ഷത്രിയര്‍ക്ക് മാത്രമാണ്. നായക കഥാപാത്രങ്ങളുടെ ധാര്‍മ്മികതയ്ക്ക് യാഥാസ്ഥിതികത്വത്തെ കാല്‍പനിവല്‍കരിക്കുന്നത് മറച്ചുവെയ്ക്കാനാകുന്നില്ല. തന്റെ ആകാംഷ കട്ടപ്പ എന്തിന് ബാഹുബലിയെക്കൊന്നു എന്നതായിരുന്നില്ല റാണ തന്റെ ഷര്‍ട്ടൂരുന്നുണ്ടോ എന്നായിരുന്നെന്നും നിരൂപക പരിഹസിക്കുന്നുണ്ട്. വാര്‍പ്പുമാതൃകകളെ ഭംഗിയുള്ള ഫ്രെയിമുകളില്‍ ചിത്രീകരിച്ചിട്ടുള്ള ഒരു സങ്കുചിത മനസ്ഥിതി പങ്കുവെയ്ക്കുന്ന ചിത്രമാണ് ബാഹുബലിയെന്നും അന്ന വിലയിരുത്തി.

നിരൂപണം ട്വിറ്ററിലൂടെ പങ്കുവെക്കപ്പെട്ട ഉടന്‍ തന്നെ ആക്രമണം ആരംഭിച്ചു. അന്നയെ ഹിന്ദുത്വവിരോധിയെന്നും ക്രിസ്ലാമിസ്റ്റ് ഗുണ്ടയെന്നും പോപ്പിന്റെ മൂത്രം കുടിക്കുന്നവളെന്നും വിളിച്ചിരുന്നു.

നിരൂപകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്വീറ്റുകളില്‍ ചിലത്