കളികള്‍ കുറെ കണ്ടിട്ടുണ്ട്, ഇതുപോലെ ഒന്ന് ആദ്യമാ; ‘പടക്ക’ ബാറ്റിങ്ങിന് ഫെയ്‌സ്ബുക്കില്‍ റോക്കറ്റ് വേഗം!

April 15, 2017, 3:38 pm

കളികള്‍ കുറെ കണ്ടിട്ടുണ്ട്, ഇതുപോലെ ഒന്ന് ആദ്യമാ; ‘പടക്ക’ ബാറ്റിങ്ങിന് ഫെയ്‌സ്ബുക്കില്‍ റോക്കറ്റ് വേഗം!
Social Stream

വിഷുവായാല്‍ പടക്കം പൊട്ടിക്കല്‍ ചിലര്‍ക്ക് ഹരമാണ്. അതെങ്ങനെ വെറൈറ്റി ആക്കാമെന്ന് ഗവേഷണം നടത്തുന്നവരും നാട്ടിലുണ്ട്. അങ്ങനെ വിഷുക്കാലത്ത് പടക്കം പൊട്ടിക്കല്‍ വ്യത്യസ്തമാക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കളുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ്. ഐപിഎല്‍ കാലമായതിനാല്‍ ക്രിക്കറ്റും സമം ചേര്‍ത്താണ് പരീക്ഷണം. ഒരാള്‍ പടക്കത്തിന് തിരി കൊളുത്തി എറിയുന്നു. മറ്റൊരാള്‍ അത് പൊട്ടുന്നതിന് മുമ്പ് കയ്യിലെ ബാറ്റ് കൊണ്ട് സിക്‌സര്‍ പറത്തുന്നു. നാട്ടുഭാഷയില്‍ ‘മരണ കളി’ എന്ന് പറയാം

വിഷുദിനത്തില്‍ ക്രേസി പ്രൊഫൈല്‍ പിക്‌ച്ചേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ- 'കളികള്‍ കുറെ കണ്ടിട്ടുണ്ട് പക്ഷെ ഇതു പോലത്തെ കളി കണ്ടിട്ടില്ല വെടിക്കെട്ടു ബാറ്റിങ്' . വീഡിയോ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ച് ലക്ഷം ആളുകള്‍ കാഴ്ച്ചക്കാരായി. കോഴിക്കോടുള്ള യുവാക്കളാണ് വീഡിയോയിലെ ബാറ്റ്‌സ്മാനും ബോളറുമെന്ന് യൂട്യൂബിന് കീഴെയുള്ള വിവരണത്തില്‍ പറയുന്നു.

സംഭവം വ്യത്യസ്തമാണെങ്കിലും ഏത് നിമിഷവും അപകടം കാത്തിരിക്കുന്ന കളിയാണ് ഇതെന്ന മുന്നറിയിപ്പും കാഴ്ച്ചക്കാരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. സൂക്ഷി്ച്ചാല്‍ ദുഖിക്കേണ്ടെന്നാണ് യുവാക്കളോടുള്ള ചിലരുടെ പ്രതികരണം. 'എങ്കില്‍ പിന്നെ ഒരു മിസൈല്‍ പരീക്ഷണം ആകാമായിരുന്നില്ലേ?' എന്ന് മറ്റൊരു യൂസര്‍ ചോദിച്ചിരിക്കുന്നു.