ഞാന്‍ തോറ്റു! അഞ്ച് പേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നത് കണ്ട് നിസ്സഹായനായി കൈ കൂപ്പിയ പോലീസിന്റെ പടം വൈറല്‍

October 10, 2017, 6:51 pm

ഞാന്‍ തോറ്റു! അഞ്ച് പേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നത് കണ്ട് നിസ്സഹായനായി കൈ കൂപ്പിയ പോലീസിന്റെ പടം വൈറല്‍
Social Stream

ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായത് ആന്ധ്രാപ്രദേശിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ രസകരമായ ചിത്രമാണ്. ഒരു ബൈക്കില്‍ അഞ്ച് പേര്‍ യാത്ര ചെയ്യുന്നത് കണ്ട് അവര്‍ക്ക് നേരെ നിസ്സഹായനായി കൈ കൂപ്പി നില്‍ക്കുന്ന അനന്തപുരിയിലെ മഡകാര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശുഭകുമാറിന്റെ തമാശ നിറഞ്ഞ ചിത്രമാണ് മുകളില്‍. റോഡ് സുരക്ഷക്കുള്ള ഒന്നര മണിക്കൂര്‍ ക്ലാസെടുത്ത് പുറത്തിറങ്ങുമ്പോള്‍ അതേ ക്ലാസിലുണ്ടായിരുന്ന ആള്‍ അഞ്ച് പേരെ ബൈക്കിലിരുത്തി പോകുന്നത് കണ്ടാല്‍ പോലീസ് പിന്നെന്ത് ചെയ്യണം?! തന്റെ ക്ലാസ് കേട്ട ആളാണ് ഇതെന്ന് അറിഞ്ഞ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിന്നൊന്നും ചെയ്തില്ല. യാത്രക്കാര്‍ക്ക് നേരെ കൈക്കൂപ്പി ഒരു നില്‍പ്.

കൈ കൂപ്പിനിന്നതിന്റെ കാരണം ചോദിച്ചപ്പോഴാണ് ഇന്‍സ്‌പെക്ടര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ‘റോഡ് സുരക്ഷയെ കുറിച്ച് ഒന്നര മണിക്കൂര്‍ ബോധവത്കരണം നടത്തി വരുന്ന വഴിയായിരുന്നു ഞാന്‍. ആ പരിപാടിയില്‍ ഈ ബൈക്ക് ഓടിക്കുന്ന ആളും ഉണ്ടായിരുന്നു. പക്ഷെ , പരിപാടി കഴിഞ്ഞ ഉടനെ ഇതേയാള്‍ ഹെല്‍മെറ്റ്‌പോലും ഇടാതെ നാലു പേരെ ഇരുത്തി അപകടകരമാം വിധം ബൈക്കില്‍ വരുന്ന കാഴ്ച കണ്ട് ഞാന്‍ സ്തബ്ധനായിപ്പോയി. നിരാശ കൊണ്ട് നിസ്സാഹായനായി ഞാന്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പുകയായിരുന്നു’ എന്നാണ് ശുഭകുമാര്‍ പറഞ്ഞത്. എന്തായാലും സോഷ്യല്‍മീഡിയയില്‍ തന്റെ പടം ഹിറ്റായതിനെ കുറിച്ചറിഞ്ഞപ്പോള്‍ ചിരിക്കുകയാണ് ഇന്‍സ്‌പെക്ടര്‍ ചെയ്തത്.