‘സൈനികര്‍ക്കെതിരായ ഓരോ അടിക്കും 100 ജിഹാദികളെ കൊല്ലണം, കശ്മീര്‍ ഞങ്ങളുടേത്’; ആസാദികള്‍ ഉടന്‍ ഇന്ത്യ വിടണമെന്ന് ഗംഭീര്‍  

April 13, 2017, 5:07 pm
‘സൈനികര്‍ക്കെതിരായ ഓരോ അടിക്കും 100 ജിഹാദികളെ കൊല്ലണം, കശ്മീര്‍ ഞങ്ങളുടേത്’; ആസാദികള്‍ ഉടന്‍ ഇന്ത്യ വിടണമെന്ന് ഗംഭീര്‍  
Social Stream

ന്യൂഡല്‍ഹി: കശ്മീരില്‍ ജവാന്‍മാരോടുള്ള പെരുമാറ്റത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗും രംഗത്ത്. ആസാദികള്‍ ഇന്ത്യ വിടണമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ജമ്മു-കശ്മീരില്‍ ആള്‍ക്കൂട്ടം ആക്രമിക്കുമ്പോഴും സംയമനം പാലിക്കുന്ന ജവാന്‍മാരുടെ വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് ഗംഭീറിന്റെ പ്രതികരണം. എന്റെ സൈന്യത്തിലെ ജവാനെ അടിക്കുന്ന ഓരോ അടിക്കും കുറഞ്ഞത് 100 പേരെയെങ്കിലും വീഴ്ത്തണം. ആസാദി വേണ്ടവര്‍ ആരാണോ ഉടന്‍ പോകണം. കശ്മീര്‍ ഞങ്ങളുടേതാണെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

മര്യാദകേടിനും ഒരു പരിധിയുണ്ടെന്നാണ് സെവാഗ് പറഞ്ഞത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ സിആര്‍പിഎഫ് ജവാന്‍മാരോട് ഇങ്ങനെ ചെയ്യാന്‍ പറ്റില്ല. ഈ അസംബന്ധം അവസാനിപ്പിക്കണമെന്നും സെവാഗ് പറഞ്ഞു. ജവാന്‍മാരുടെയും കശ്മീരികളുടെയും വീഡിയോയും സെവാഗ് പങ്കുവെച്ചു.

ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ഗുര്‍മെഹര്‍കൗറിനോടുള്ള പിന്തുണ ഗംഭീര്‍ വീണ്ടും അറിയിച്ചു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അച്ഛനെ നഷ്ടപ്പെട്ട മകള്‍ സമാധാനത്തിനായി യുദ്ധത്തിന്റെ ഭീകരതകളേക്കുറിച്ച് പറയുന്നത് അവരുടെ അവകാശമാണെന്നും ഗംഭീര്‍ പറഞ്ഞു.

അക്രമോത്സുകരായി പാഞ്ഞടുത്ത ആള്‍ക്കൂട്ടത്തിന് മുന്നില്‍ സംയമനം പാലിച്ച് സംഘര്‍ഷം ഒഴിവാക്കിയ ജവാന്റെ വീഡിയോ വൈറലായിരുന്നു. ഞായറാഴ്ച്ച ജമ്മു കശ്മീരിലെ ശ്രീനഗറിലെ പോളിങ്ങ് ബൂത്തില്‍ നിന്ന് മടങ്ങുന്നതിനിടയിലാണ് സിആര്‍പിഎഫ് ജവാന്റെ നേരെ വന്ന ആള്‍ക്കുട്ടം അദ്ദേഹത്തെ ആക്രമിച്ചത്.

ആള്‍ക്കൂട്ടം ജവാന്റെ കണങ്കാലില്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. മുദ്രാവാക്യം വിളിച്ചെത്തിയ ഒരുപറ്റം ആളുകളാണ് ജവാന്റെ നേര്‍ക്ക് തിരിഞ്ഞത്. ജവാന്റെ കൈയ്യില്‍ ആയുധമുണ്ടായിട്ടും പ്രകോപിതനാകാതെ സംയമനത്തോടെയാണ് സാഹചര്യം അദ്ദേഹം കൈകാര്യം ചെയ്തത്. തങ്ങളുടെ പക്കലുള്ള വോട്ടിങ്ങ് മെഷിനുകള്‍ സുരക്ഷിതമായി എത്തിക്കുക മാത്രമായിരുന്നു ആ സമയത്തെ ലക്ഷ്യമെന്ന് ജവാന്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിലുണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.