ലൈവിന് ഇടയില്‍ ക്യാമറ ‘ഹൈജാക്ക്’ ചെയ്ത് കടല്‍ക്കാക്ക; ഒന്നല്ല, രണ്ടു തവണ; കാലാവസ്ഥ റിപ്പോര്‍ട്ടിംഗിനെത്തിയ അവതാരക ചിരിച്ച് മണ്ണുകപ്പി 

August 8, 2017, 1:26 pm
ലൈവിന് ഇടയില്‍ ക്യാമറ ‘ഹൈജാക്ക്’ ചെയ്ത് കടല്‍ക്കാക്ക; ഒന്നല്ല, രണ്ടു തവണ; കാലാവസ്ഥ റിപ്പോര്‍ട്ടിംഗിനെത്തിയ അവതാരക ചിരിച്ച് മണ്ണുകപ്പി 
Social Stream

കാലാവസ്ഥ റിപ്പോര്‍ട്ടിംഗിന് സ്റ്റുഡിയോയില്‍ തയ്യാറായി നില്‍ക്കുന്ന അവതാരകയെ ചിരിപ്പിച്ച് ലൈവ് ടെലികാസ്റ്റിംഗില്‍ കടല്‍ക്കാക്ക. ചാനലിന്റെ സ്‌കൈലൈന്‍ ക്യാമറ 'ഹൈജാക്ക്' ചെയ്ത കടല്‍ക്കാക്ക സ്റ്റൈലായി പോസ് ചെയ്യുകയും ചെയ്തു. ഒന്നല്ല, രണ്ടു തവണയാണ് ബ്രേക്ക്ഫാസ്റ്റ് ടെലിവിഷന്‍ വാന്‍കവറിന്റെ കാലാവസ്ഥ റിപ്പോര്‍ട്ടിംഗിനായി സ്ഥാപിച്ച ക്യാമറയിലൂടെ കടല്‍ക്കാക്ക പ്രശസ്തനാകാന്‍ ശ്രമിച്ചത്.

അവതാരക ടാര ജീന്‍ സ്റ്റീവന്‍സിനെ ചിരിപ്പിച്ചാണ് രണ്ട് തവണയും ക്യാമറ കണ്ണുകളിലേക്കുള്ള 'സീഗള്ളി'ന്റെ എത്തിനോട്ടം. ആഗസ്റ്റ് ഒന്നിന് ചാനല്‍ പുറത്തുവിട്ട ആദ്യ വീഡിയോ വൈറലായിരിക്കുകയാണ്. ആദ്യ തവണ കടല്‍ക്കാക്കയെ കണ്ടതോടെ എന്റെ ശ്രദ്ധതിരിക്കാന്‍ അതിനെ ഞാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ടാര അവതരണം തുടങ്ങിയത്, എങ്കിലും ഒടുവില്‍ അത് എന്റെ ശ്രദ്ധതിരിപ്പിച്ചുവെന്ന് അവര്‍ സമ്മതിക്കുന്നുമുണ്ട്. കാനഡയിലെ ഉഷ്ണതരംഗത്തെ കുറിച്ച് പറഞ്ഞാണ് സ്റ്റീവന്‍സ് ചിരിച്ചുപോയത്. വീഡിയോ കാണാം.

എന്റെ ബ്രോഡ്കാസ്റ്റിംഗ് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്ന് എന്ന് പറഞ്ഞ് അവതാരക ദൃശ്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കടല്‍ക്കാക്ക ടാരയുടെ ഷോയിലെത്തി വിളിക്കാത്ത അതിഥിയായി. ഒന്നുമിണ്ടാതെ ചിറക് മാടിയൊതുക്കുകയായിരുന്നു കക്ഷി ഇക്കുറി.