ഗൂഗിള്‍ എര്‍ത്ത് ‘വോയേജര്‍’ ലോഞ്ച് ചെയ്തു; അപാര ഡീറ്റെയില്‍; അമ്പരപ്പിക്കുന്ന കാഴ്ചകള്‍ കണ്ട് ലോകസഞ്ചാരം ഇനി വിരല്‍തുമ്പിലൂടെ; വീഡിയോ കാണാം  

April 19, 2017, 7:25 pm
ഗൂഗിള്‍ എര്‍ത്ത് ‘വോയേജര്‍’ ലോഞ്ച് ചെയ്തു; അപാര ഡീറ്റെയില്‍; അമ്പരപ്പിക്കുന്ന കാഴ്ചകള്‍ കണ്ട് ലോകസഞ്ചാരം ഇനി വിരല്‍തുമ്പിലൂടെ; വീഡിയോ കാണാം  
Social Stream

കാലിഫോര്‍ണിയ: കൊടുംകാട്ടിലൂടെയും കടലിലൂടെയും പര്‍വ്വതങ്ങള്‍ക്ക് മുകളിലൂടെയും ദ്വീപുകളിലൂടെയും നഗരങ്ങളിലൂടെയും ഇനി വീട്ടിലിരുന്ന് സഞ്ചരിക്കാം. അമ്പരപ്പിക്കുന്ന കാഴ്ചകളുമായി ഗൂഗിള്‍ എര്‍ത്ത് വിര്‍ച്വല്‍ ടൂള്‍ ‘വോയേജര്‍’ ലോഞ്ച് ചെയ്തു. ത്രീ ഡി കാഴ്ചാനുഭവത്തോടൊപ്പം വിവിധ ഇടങ്ങളെക്കുറിച്ച് അറിയാനുള്ള സൗകര്യവും ഇനി ഗൂഗിള്‍ എര്‍ത്തിലൂടെ ലഭ്യമാകും.

അമേരിക്കന്‍ ബഹിരാകശ ഗവേഷണകേന്ദ്രമായ നാസയും ബിബിസിയുമായും സഹകരിച്ചുകൊണ്ടാണ് ഗൂഗിളിന്റെ പുതിയ സംരംഭം. പുതിയ ഗൂഗിള്‍ എര്‍ത്ത് രണ്ട് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണെന്നും ആന്‍ഡ്രോയിഡില്‍ ലഭ്യമാണെന്നും പ്രൊജക്ട് മാനേജര്‍ ഗോപാല്‍ ഷാ പറഞ്ഞു.

ബിബിസിയുമായുള്ള സഹകരണത്തിന്റെ ഭാഗമായി ആദ്യം ഉള്‍പെടുത്തിയിരിക്കുന്നത് നാഷണല്‍ ട്രഷര്‍ സീരീസ് ആണ്. ഭൂമിയിലെ ആറ് വ്യത്യസ്ത ജൈവ മേഖലകളെക്കുറിച്ച് വിശദമായി അറിയാന്‍ ഇത് വഴി സാധിക്കും. ഗൂഗിള്‍ എര്‍ത്തിന്റെ 'അയാം ഫീലിങ് ലക്കി'യില്‍ ക്ലിക്ക് ചെയ്താല്‍ ‘അപ്രതീക്ഷിതമായ ഒരിടത്തേക്കാകും’ കൊണ്ടുപോകുക. അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യന്‍ പോലെ പ്രധാനസ്ഥലങ്ങള്‍ ത്രീഡിയില്‍ ആസ്വദിക്കാനും സാധിക്കും. വിവിധ സംസ്‌കാരങ്ങളെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും അറിയാന്‍ വീടുകള്‍ക്ക് അകത്തേക്ക് വരെ ഗൂഗിള്‍ കൂട്ടിക്കൊണ്ടു പോവും.

വൊയേജര്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഗൂഗിള്‍ വീഡിയോ കാണാം..