മോഡിയുടെ സ്വന്തം ജിഎസ്ടിയെ ട്രോളി ഹര്‍ഭജന്‍ സിംഗ്; എന്റെ വൈഫൈ മോഡി ഉപയോഗിക്കുന്നത് പോലെയെന്ന് കമന്റ്

September 29, 2017, 8:10 pm
മോഡിയുടെ സ്വന്തം ജിഎസ്ടിയെ ട്രോളി ഹര്‍ഭജന്‍ സിംഗ്;  എന്റെ വൈഫൈ മോഡി ഉപയോഗിക്കുന്നത് പോലെയെന്ന് കമന്റ്
Social Stream

മുംബൈ: നരേന്ദ്രമോഡി സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നായാണ് ജിഎസ്ടി നടപ്പിലാക്കിയത് എന്നാണ് ബിജെപി പറയുന്നത്. ജിഎസ്ടിയെ പുകഴ്ത്തി ബിജെപി ദേശീയ നിര്‍വാഹക സമിതി പ്രമേയം പാസ്സാക്കുകയും ചെയ്തു.

പക്ഷെ അതൊന്നും ഹര്‍ഭജന്‍ സിംഗിന് മനസ്സിലായിട്ടില്ല. ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ജിഎസ്ടി ചുമത്തുന്നതിനെതിരെ ഹര്‍ഭജന്‍ പ്രതികരിക്കുക തന്നെ ചെയ്തു.

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ബില്ല് കൊടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒപ്പം ഭക്ഷണം കഴിച്ച പോലെ തോന്നി എന്ന് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇത് വരെ ഈ ട്വീറ്റിന് 33000ലൈക്കുകളും 13000 റീട്വീറ്റുകളും ലഭിച്ചു കഴിഞ്ഞു.