‘ഞാന്‍ നിങ്ങളുടെ രക്തസാക്ഷിയുടെ മകളല്ല’ നിലപാടുകളിലുറച്ച് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മേഹര്‍ കൗര്‍

April 12, 2017, 7:05 pm
‘ഞാന്‍ നിങ്ങളുടെ രക്തസാക്ഷിയുടെ മകളല്ല’ നിലപാടുകളിലുറച്ച് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മേഹര്‍ കൗര്‍
Social Stream

നിലപാടുകളിലുറച്ച് ഗുര്‍മേഹര്‍ കൗര്‍ വീണ്ടും. തന്റെ അച്ഛന്‍ രക്തസാക്ഷിയാണ് പക്ഷേ നിങ്ങളുടെ രക്തസാക്ഷിയല്ല എന്നാണ് ഡല്‍ഹി ശ്രീറാം കോളേജിലെ വിദ്യാര്‍ത്ഥിയായ ഗുര്‍മേഹര്‍ കൗര്‍ പറഞ്ഞത്. നേരത്തെ യുദ്ധത്തിനെതിരെയും എബിവിപിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെയും ഗുര്‍മേഹര്‍ ഉയര്‍ത്തിയ പ്രതികരണം വന്‍ ചര്‍ച്ചയായിരുന്നു. ഇതിനു ശേഷം ഏറെക്കാലത്തെ മൗനത്തിന്‌ ശേഷമാണ് പുതിയ പ്രതികരണവുമായി ഗുര്‍മേഹര്‍ രംഗത്ത് വന്നത്.

എന്റെ അച്ഛന്‍ രക്തസാക്ഷിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മകളാണ് പക്ഷേ ഞാന്‍ നിങ്ങളുടെ രക്തസാക്ഷിയുടെ മകളല്ല എന്നാണ് ഗുര്‍മേഹര്‍ കൗര്‍ ബ്ലോഗില്‍ എഴുതിയത്. തന്റെ വിശ്വാസങ്ങളില്‍ ഉറച്ചു തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്ന് ഗുര്‍മേഹര്‍ കൗര്‍ വ്യക്തമാക്കി.

താന്‍ ഇപ്പോഴും യുദ്ധത്തെ എതിര്‍ക്കുന്നുവെന്നും യുദ്ധമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗുര്‍മേഹര്‍ കൗര്‍ ബ്ലോഗില്‍ വ്യക്തമാക്കി. യുദ്ധത്തിന് കൊടുക്കേണ്ട വില വളരെ വലുതാണെന്നും അത് തനിക്കു മനസിലാകും കാരണം താനത് അനുഭവിച്ചിട്ടുണ്ടെന്നും ഗുര്‍മേഹര്‍ കൗര്‍ തന്റെ ബ്ലോഗില്‍ പറയുന്നു.

കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മേഹര്‍ തന്‍റെ അച്ഛനെ വധിച്ചത് പാകിസ്താനല്ല യുദ്ധമാണ് എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വന്‍ വിവാദമായിരുന്നു. രാംജാസ് കോളേജിലെ വിഷയത്തില്‍ എബിവിപിക്കെതിരെ രംഗത്ത് വന്നതിന് ഗുര്‍മേഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിയും ഉയര്‍ന്നിരുന്നു. സംഭവത്തിനു ശേഷം ഏറെക്കാലമായി തുടരുന്ന മൗനം ഉപേക്ഷിച്ചാണ് ഗുര്‍മേഹര്‍ കൗര്‍ രംഗത്ത് വന്നിരിക്കുന്നത്.