‘ഒരു മാസമായിരുന്നു അവളുടെ പ്രായം, അവര്‍ എന്തുകൊണ്ട് അവളെ കൊന്നുവെന്ന് ഇനിയുമെനിക്കറിയില്ല’   

October 12, 2017, 4:39 pm
‘ഒരു മാസമായിരുന്നു അവളുടെ പ്രായം, അവര്‍ എന്തുകൊണ്ട് അവളെ കൊന്നുവെന്ന് ഇനിയുമെനിക്കറിയില്ല’   
Social Stream
Social Stream
‘ഒരു മാസമായിരുന്നു അവളുടെ പ്രായം, അവര്‍ എന്തുകൊണ്ട് അവളെ കൊന്നുവെന്ന് ഇനിയുമെനിക്കറിയില്ല’   

‘ഒരു മാസമായിരുന്നു അവളുടെ പ്രായം, അവര്‍ എന്തുകൊണ്ട് അവളെ കൊന്നുവെന്ന് ഇനിയുമെനിക്കറിയില്ല’   

മ്യാന്‍മറില്‍ സൈനിക നടപടി നേരിടുന്ന റോഹിങ്ക്യകളുടെ വേദനിപ്പിക്കുന്ന പലമുഖങ്ങളും നാം കണ്ടതാണ്. അത്തരത്തിലൊരു മുഖം ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് ഫോട്ടോ ജേണലിസ്റ്റായ ജിഎംബി ആകാശ്. പത്തുവയസുകാരി ജാനുകയുടെ ഫോട്ടോയ്‌ക്കൊപ്പം അവളുടെ നൊമ്പരപ്പെടുത്തുന്ന കഥയും ആകാശ് വിവരിക്കുന്നുണ്ട്. നിരവധിയാളുകളാണ് ആകാശിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മ്യാന്‍മറില്‍ സൈനിക വേട്ടയുടെ ഇരയാണ് ഈ പെണ്‍കുട്ടി. അച്ഛനേയും അമ്മയേയും ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞു സഹോദരി യാസ്മിനേയും ജാനുകയുടേയും മൂത്ത സഹോദരിയുടേയും മുന്നിലിട്ടാണ് സൈന്യം കൊലപ്പെടുത്തിയത്. സൈന്യം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടക്കുമ്പോള്‍ ജാനുകയുടെ മടിയില്‍ ഉറങ്ങുകയായിരുന്നു കുഞ്ഞ് യാസ്മി. അകത്ത് പ്രവേശിപ്പിച്ചതും യാസ്മിനെ എടുത്ത് അവര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് ജാനുകക്ക് ഇനിയും മനസിലായിട്ടില്ല. അത് മനസിലാക്കാനുള്ള പ്രായം അവള്‍ക്കായില്ല എന്നതാണ് വാസ്തവം.

സൈന്യം തങ്ങളുടെ നാട്ടിലെത്തി പലരേയും കൊന്നൊടുക്കുന്നത് ജാനുകയ്ക്കറിയാം. അച്ഛനും അമ്മയും യാസ്മിയും മടങ്ങി വരില്ലെന്നും അവള്‍ക്കറിയാം. ഇനിയുള്ള യാത്ര എവിടേക്കാണെന്ന് മാത്രം അവള്‍ക്കറിയില്ല.

സൈന്യത്തെ പേടിച്ച് നാടുവിട്ട ജാനുകയും സഹോദരിയും ഇപ്പോള്‍ കാല്‍ നടയാത്രയിലാണ്. അവര്‍ ഏഴ് ദിവസമായി കാട്ടിലൂടെ നടന്നുനീങ്ങുന്നു. ഇതിനിടെയാണ് ജാനുക ആകാശിന്റെ ക്യാമറയില്‍ ഉടക്കിയത്. ഇനി തങ്ങളുടെ ഊഴമോ എന്ന ഭയം അവളുടെ കണ്ണില്‍ നിഴലിക്കുന്നത് നമുക്ക് കാണാനാകും.