രാത്രിയിലെ ഇന്ത്യയുടെ നയനമനോഹര കാഴ്ച്ച; ഗംഭീര ബഹിരാകാശ ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ; കാണാന്‍ ഇടിയോടിടി

April 13, 2017, 11:36 am

രാത്രിയിലെ ഇന്ത്യയുടെ നയനമനോഹര കാഴ്ച്ച; ഗംഭീര ബഹിരാകാശ ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ;  കാണാന്‍ ഇടിയോടിടി
Social Stream

ന്യൂഡല്‍ഹി: ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ഭൂമിയുടെ രാത്രി കാഴ്ച്ചകള്‍ പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ നാസ പുറത്തുവിടുന്നത്.

പുറത്തുവിട്ടവയില്‍ ഇന്ത്യയുടെ ഉപഗ്രഹ ദൃശ്യവുമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവിലെ ഇന്ത്യന്‍ നഗരങ്ങളുടെ വളര്‍ച്ചയും ജനസംഖ്യാ പെരുപ്പവും ചിത്രത്തില്‍ നിന്നും അനുമാനിച്ചെടുക്കാം. 2012ല്‍ നാസ പുറത്തുവിട്ട ചിത്രവുമായി പുതിയ ചിത്രത്തെ താരതമ്യം ചെയ്യുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകും.

2016ലെ ഇന്ത്യയുടെ രാത്രി ചിത്രം

2012ലെ ഇന്ത്യയുടെ രാത്രി ചിത്രം

നഗരങ്ങളിലെ ദീപാലങ്കാരങ്ങളും നഗര വെളിച്ചവുമെല്ലാം പുറത്തുവന്ന ചിത്രത്തില്‍ കാണാം. നാസയുടെ നോവ സുവോമി നാഷണല്‍ പോളാര്‍ ഓര്‍ബിറ്റിങ് പാര്‍ട്ടണര്‍ഷിപ്പ് സാറ്റലൈറ്റ് ആണ് നയനമനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്. ഭൂമിയിലെ രാത്രി ദൃശ്യങ്ങള്‍ സൂക്ഷ്മതയോടെ ഒപ്പിയെടുക്കാന്‍ സഹായിക്കുന്ന വിസിബിള്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് റേഡിയോമീറ്റര്‍ സ്യൂട്ട് ആണ്(VIIRS) ഉപഗ്രഹത്തിലെ സെന്‍സര്‍.

പവര്‍ കട്ടിനാലും കൊടുങ്കാറ്റിനാലും ഭൂചലനങ്ങളാലും ഭൂമിയ്ക്കുണ്ടാകുന്ന ഹ്രസ്വ മാറ്റങ്ങള്‍ വരെ സെന്‍സറിന്റെ സഹായത്തോടെ പകര്‍ത്താന്‍ കഴിയുമെന്ന് നാസയിലെ ഗവേഷകര്‍ പറയുന്നു.