‘വാതില്‍ പോലുമില്ലാത്ത വീടുകളില്‍ ആളുകള്‍ ജീവിക്കുന്നു, തെരുവിലാകെ മാലിന്യം, പശു’; ഡല്‍ഹിയിലെത്തിയ എന്‍ബിഎ സൂപ്പര്‍ താരം കെവിന്‍ കണ്ടത്  

August 12, 2017, 12:21 am
‘വാതില്‍ പോലുമില്ലാത്ത വീടുകളില്‍ ആളുകള്‍ ജീവിക്കുന്നു,  തെരുവിലാകെ മാലിന്യം, പശു’; ഡല്‍ഹിയിലെത്തിയ എന്‍ബിഎ സൂപ്പര്‍ താരം കെവിന്‍ കണ്ടത്  
Social Stream

ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെത്തിയ എന്‍ബിഎ സൂപ്പര്‍ താരം കെവിന്‍ ഡ്യുറന്റിന്റെ ഇന്ത്യയെക്കുറിച്ചുള്ള അഭിപ്രായം അമേരിക്കന്‍ മാധ്യമങ്ങളില്‍ ഉള്‍പെടെ വാര്‍ത്തയായിരിക്കുകയാണ്. ഇന്ത്യയെ വാനോളം പുകഴ്ത്തുന്നതിന് പകരമായി കണ്ടതും താന്‍ മനസ്സിലാക്കിയ കാര്യങ്ങളും കെവിന്‍ അതേ പോലെ പറയുകയാണുണ്ടായത്. അറിവിലും അനുഭവത്തിലും രാജ്യം 20 വര്‍ഷം പുറകെയാണെന്ന് കെവിന്‍ പറഞ്ഞു.

തെരുവിന്റെ നടുക്ക് അഴുക്കും ചെളിയും. പണി പൂര്‍ത്തിയാകാതിരുന്നിട്ടും വീടുകളില്‍ ആളുകള്‍ താമസിക്കുന്നു. വാതിലുകളില്ല. ജനാലകളില്ല. തെരുവില്‍ പശുക്കളും തെരുവുപട്ടികളും. 
കെവിന്‍ ഡ്യുറന്റ്  

ഇങ്ങെനയുള്ള കാഴ്ച്ചകള്‍ കണ്ട് താനെത്തിയത് താജ്മഹല്‍ എന്ന അത്ഭുതത്തിലേക്കായിരുന്നെന്നും പെട്ടെന്നുള്ള ആ മാറ്റത്തില്‍ താന്‍ അമ്പരന്നെന്നും കെവിന്‍ പറഞ്ഞു. വേറിട്ടൊരു അനുഭവമായിരുന്നു അത്. ദുബായ് പോലെയായിരിക്കും ഇന്ത്യ എന്നാണ് കരുതിയത്. ഇന്ത്യയിലെ സംസ്‌കാരം കണ്ടു. ഇന്ത്യക്കാര്‍ക്ക് കഷ്ടപ്പെട്ടും വിഷമിച്ചുമാണ് ജീവിക്കുന്നതെന്നും ഗോള്‍ഡന്‍ സ്‌റ്റേറ്റ് വാരിയേഴ്‌സ് താരം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം ഇന്ത്യയെ അധിക്ഷേപിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മലയാളികള്‍ പൊങ്കാലയുമായി കെവിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എത്തിയിട്ടുണ്ട്.