കളത്തിന് പുറത്ത്, എന്നിട്ടും കോഹ്ലി ഐപിഎല്ലിലെ സോഷ്യല്‍ മീഡിയ കിംഗ്! മന്ത്രിയായി ആശാനുമുണ്ട്

April 13, 2017, 3:16 pm

കളത്തിന് പുറത്ത്, എന്നിട്ടും കോഹ്ലി ഐപിഎല്ലിലെ സോഷ്യല്‍ മീഡിയ കിംഗ്! മന്ത്രിയായി ആശാനുമുണ്ട്
Social Stream
Social Stream

കളത്തിന് പുറത്ത്, എന്നിട്ടും കോഹ്ലി ഐപിഎല്ലിലെ സോഷ്യല്‍ മീഡിയ കിംഗ്! മന്ത്രിയായി ആശാനുമുണ്ട്

കളത്തിന് പുറത്ത്, എന്നിട്ടും കോഹ്ലി ഐപിഎല്ലിലെ സോഷ്യല്‍ മീഡിയ കിംഗ്! മന്ത്രിയായി ആശാനുമുണ്ട്

ഐപിഎല്‍ പത്താം പതിപ്പില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. വില്ലനായത് തോളെല്ലിനേറ്റ പരുക്ക്. ഈ ഐപിഎല്ലില്‍ ഒരൊറ്റ പന്ത് പോലും നേരിട്ടിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ ജനപ്രീതിയില്‍ കോഹ്ലിക്ക് ഒരിളക്കവും തട്ടിയിട്ടില്ല. ഇപ്പോഴും രാജാവ് തന്നെ.

ഐപിഎല്‍ പത്താം പതിപ്പില്‍ കളിക്കുന്ന താരങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സും ഉള്ള താരമാണ് കോഹ്ലി. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഇതു സംബന്ധിച്ച് ഔദ്യോഗിക വാര്‍ത്താകുറിപ്പും ഇറക്കി.

ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുള്ള പത്ത് താരങ്ങളുടെ പട്ടികയില്‍ കോഹ്ലിയാണ് നമ്പര്‍ വണ്‍. തൊട്ടുപിന്നിലുള്ളത് എംഎസ് ധോണിയും(പൂണെ). രോഹിത് ശര്‍മ്മ(മുംബൈ), ഷാകിബ് അല്‍ ഹസന്‍(കൊല്‍ക്കത്ത), ക്രിസ് ഗെയില്‍(ബാഗ്ലൂര്‍), ശിഖര്‍ ധവാന്‍(ഹൈദരാബാദ്), ഗൗതം ഗംഭീര്‍(കൊല്‍ക്കത്ത), ഹര്‍ഭജന്‍ സിങ്(മുംബൈ), ഗ്ലെന്‍ മാക്‌സ്‌വെല്‍(പഞ്ചാബ്) എന്നിവരാണ് ഫെയ്‌സ്ബുക്ക് യൂസര്‍മാരുടെ ഇഷ്ടം പിടിച്ചുപറ്റിയ ആദ്യ പത്ത് പേര്‍.

ഇന്‍സ്റ്റാഗ്രാമിലും കോഹ്ലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പിന്തുണയുള്ളത് എംഎസ് ധോണിയ്ക്കാണ്. ഐപിഎല്ലിലെ കോഹ്ലിയുടെ സഹതാരം എബി ഡി വില്യേഴ്‌സ് ആണ് ധോണിയ്ക്ക് പിന്നില്‍. യുവരാജ് സിങ്(ഹൈദരാബാദ്), രോഹിത് ശര്‍മ്മ(മുംബൈ), സുരേഷ് റെയ്‌ന(ഗുജറാത്ത്), ക്രിസ് ഗെയില്‍(ബാംഗ്ലൂര്‍), ഹര്‍ഭജന്‍ സിങ്(മുംബൈ), രവീന്ദ്ര ജഡേജ(ഗുജറാത്ത്), അജിങ്കെ രഹാനെ(പൂണെ) എന്നിവരാണ് യഥാക്രമം കൂടുതല്‍ ഫോളോവേഴ്‌സുള്ള ആദ്യ പത്ത് താരങ്ങള്‍.