‘ഇതാണ് ഫാസിസ്റ്റുകള്‍ക്കുള്ള എന്റെ പ്രതിരോധസന്ദേശം’; ജര്‍മനിയില്‍ നാസികള്‍ക്കെതിരെ 71കാരിയുടെ ഒറ്റയാള്‍ പോരാട്ടം  

July 14, 2017, 11:41 pm
‘ഇതാണ്  ഫാസിസ്റ്റുകള്‍ക്കുള്ള എന്റെ പ്രതിരോധസന്ദേശം’; ജര്‍മനിയില്‍ നാസികള്‍ക്കെതിരെ 71കാരിയുടെ ഒറ്റയാള്‍ പോരാട്ടം  
Social Stream

ബെര്‍ലിന്‍: ഫാസിസത്തിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി 71 വയസ്സുകാരി. ഇര്‍മെള മെന്‍സാ ഷ്രാം എന്ന വനിതയാണ് ജര്‍മനിയിലെ വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ ഒറ്റയ്ക്ക് പോരാടുന്നത്.

മൂന്ന് പതിറ്റാണ്ടുകളായി ഇര്‍മെള പ്രതിരോധം തുടങ്ങിയിട്ട്. ജര്‍മനിയിലെ വലതുപക്ഷ-പാരമ്പര്യവാദിക നീക്കത്തിനെതിരെ റോഡില്‍ കുത്തിയിരുന്നും ഒറ്റയ്ക്ക് മാര്‍ച്ച് നടത്തിയും നവനാസി ചുവരെഴുത്തുകള്‍ മായ്ച്ചുമാണ് ഇര്‍മെള പ്രതിരോധം തീര്‍ക്കുന്നത്. ജര്‍മനിയിലെ തെരുവുകളില്‍ നിന്നും വലതുപക്ഷ പ്രത്യയ ശാസ്ത്രം ഇല്ലാതാകുന്നതുവരെ പോരാടുമെന്ന് ഇര്‍മെള പറയുന്നു.

എനിക്ക് നാസികളുടെ വൃത്തികെട്ട ചുവരെഴുത്തുകള്‍ ഇല്ലാതാക്കണം. അവരുടെ പ്രചാരണവും പരസ്യവുമാണത്. പ്രതിരോധമുണ്ടാകുമെന്ന് നാസികള്‍ക്ക് ഞാന്‍ നല്‍കുന്ന സന്ദേശമാണിത്. 
ഇര്‍മെള മെന്‍സാ ഷ്രാം 

സ്‌പ്രേ പെയിന്റും ചുരണ്ടിയുമാണ് ഇര്‍മെളയുടെ ആയുധങ്ങള്‍. വംശീയ വിദ്വേഷം കലര്‍ന്ന നാസി അനുകൂല ചുവരെഴുത്തുകള്‍ ഇര്‍മെള സ്‌പ്രേ പെയിന്റുകള്‍ കൊണ്ട് മായ്ച്ച് മുകളില്‍ സ്‌നേഹത്തിന്റെ ചിഹ്നവും പുരോഗമന സന്ദേശങ്ങളും എഴുതും. വലതുപക്ഷ സംഘടനയുടെ സ്റ്റിക്കറുകളും അടയാളങ്ങളും ചുരണ്ടിക്കളയുകയും ചെയ്യും. റോഡ് ഉപരോധത്തിനും മറ്റ് സമരങ്ങള്‍ക്കും ഇര്‍മെളയ്‌ക്കെതിരെ ധാരാളം പൊലീസ് കേസുകളുണ്ട്.