‘ആ കുട്ടികളെ പുതപ്പിക്കാന്‍ ദേശീയ പതാകയ്ക്ക് വലുപ്പമുണ്ടോ?’; ഗൊരഖ്പൂര്‍ ദുരന്തത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സഞ്ജീവ് ഭട്ട്  

August 12, 2017, 11:05 pm
‘ആ കുട്ടികളെ പുതപ്പിക്കാന്‍ ദേശീയ പതാകയ്ക്ക് വലുപ്പമുണ്ടോ?’; ഗൊരഖ്പൂര്‍ ദുരന്തത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സഞ്ജീവ് ഭട്ട്  
Social Stream

ന്യൂഡല്‍ഹി: ഗൊരഖ്പൂരില്‍ കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. ഹതഭാഗ്യരായ ഗൊരഖ്പൂരിലെ ആ 63 കുട്ടികളെ പുതപ്പിക്കാന്‍ ദേശീയ പതാകയ്ക്ക് വലുപ്പമുണ്ടോയെന്ന് സഞ്ജീവ് ഭട്ട് ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സഞ്ജീവ് ഭട്ടിന്റെ പ്രതികരണം.

പ്രിയ ഭക്തന്മാരെ, ഹതഭാഗ്യരായ ഗൊരഖ്പൂരിലെ ആ 63 കുട്ടികളെ പുതപ്പിക്കാന്‍ ദേശീയ പതാകയ്ക്ക് വലുപ്പമുണ്ടോ?
സഞ്ജീവ് ഭട്ട്  

ബിജെപി അനുകൂല മാധ്യമങ്ങളെയും സഞ്ജീവ് ഭട്ട് വെറുതെ വിട്ടില്ല.

വന്ദേമാതരം പാടാനും കുട്ടികള്‍ക്ക് ഓക്‌സിജന്‍ വേണമെന്ന് ആ മന്ദബുദ്ധികള്‍ക്ക് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്കൂ.
സഞ്ജീവ് ഭട്ട്

താങ്ങാവുന്ന തരത്തില്‍ ആരോഗ്യപരിരക്ഷയും ഗുണമേന്മയുള്ള വിദ്യാഭ്യാസവുമാണ് കുട്ടികള്‍ക്ക് വേണ്ടത്. ദേശീയ ഗാനവും ദേശീയഗീതവും പാടുന്നത് പിന്നത്തെ കാര്യമാണ്. കുട്ടികള്‍ക്ക് പകരം ഒരു മുസ്ലീം കച്ചവടക്കാരന്റെ പത്ത് പശുക്കളാണ് മരിച്ചതെങ്കില്‍ സ്ഥിതി മറിച്ചായേനെയെന്നും സഞ്ജീവ് ഭട്ട് പറഞ്ഞു.

കലാപ കാലത്ത് ഗുജറാത്തില്‍ ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2002 ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് ശക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം. മോഡി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നടത്തിയ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നെന്നും 'മുസ്ലീമുകള്‍ക്കെതിരെ ഹിന്ദുക്കള്‍ക്ക് ക്രോധം അഴിച്ചുവിടാന്‍ അനുവാദം നല്‍കണമെന്ന്' മോഡി ഉത്തരവിട്ടെന്നുമാണ് ഭട്ട് പറഞ്ഞത്. 2015ല്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് സേനയില്‍ നിന്ന് പുറത്താക്കി.