‘നെഹ്‌റു കോളേജല്ല, അത്‌ ഒരു സെന്‍ട്രല്‍ ജയില്‍, പള്ളിയില്‍ പോകാന്‍ അനുമതി ചോദിച്ചതിന് തീവ്രവാദിയാക്കാന്‍ ശ്രമിച്ചു’; സമൂഹ മനഃസാക്ഷിയ്ക്ക് മുന്നിലേക്ക് കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയുടെ അനുഭവ സാക്ഷ്യം

January 10, 2017, 2:01 pm
‘നെഹ്‌റു കോളേജല്ല, അത്‌ ഒരു സെന്‍ട്രല്‍ ജയില്‍, പള്ളിയില്‍ പോകാന്‍ അനുമതി ചോദിച്ചതിന് തീവ്രവാദിയാക്കാന്‍ ശ്രമിച്ചു’; 
സമൂഹ മനഃസാക്ഷിയ്ക്ക് മുന്നിലേക്ക് കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയുടെ അനുഭവ സാക്ഷ്യം
Social Stream
Social Stream
‘നെഹ്‌റു കോളേജല്ല, അത്‌ ഒരു സെന്‍ട്രല്‍ ജയില്‍, പള്ളിയില്‍ പോകാന്‍ അനുമതി ചോദിച്ചതിന് തീവ്രവാദിയാക്കാന്‍ ശ്രമിച്ചു’; 
സമൂഹ മനഃസാക്ഷിയ്ക്ക് മുന്നിലേക്ക് കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയുടെ അനുഭവ സാക്ഷ്യം

‘നെഹ്‌റു കോളേജല്ല, അത്‌ ഒരു സെന്‍ട്രല്‍ ജയില്‍, പള്ളിയില്‍ പോകാന്‍ അനുമതി ചോദിച്ചതിന് തീവ്രവാദിയാക്കാന്‍ ശ്രമിച്ചു’; സമൂഹ മനഃസാക്ഷിയ്ക്ക് മുന്നിലേക്ക് കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയുടെ അനുഭവ സാക്ഷ്യം

നെഹ്‌റു കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ക്രൂരത വിവരിച്ച് കൊയമ്പത്തൂര്‍ നെഹ്‌റു കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് വീഡിയോ. പാലക്കാട് സ്വദേശി സെയ്ദ് ഷമീം എന്ന യുവാവാണ് കോളേജില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ രംഗത്ത് വന്നിരിക്കുന്നത്.

നെഹ്‌റു കോളേജല്ല, ഒരു സെന്‍ട്രല്‍ ജയിലാണ്. പള്ളിയില്‍ പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അമ്മയെ വിളിച്ചുവരുത്തി മകന്‍ തീവ്രവാദി മനസ്സ് ഉള്ള ആളാണെന്ന് പ്രിന്‍സിപ്പാള്‍ ആരോപിച്ചു. മൂന്ന് വര്‍ഷം അടിമയെ പോലെയാണ് ആ കോളേജില്‍ ജീവിച്ചത്. അവിടെ പഠിക്കുന്ന ആരും ചിന്തിച്ചുപോകും ഒന്നു മരിച്ചാലോ എന്ന്. കാരണം അത്രയ്ക്കും നീചമാണ് കോളേജ് അധികൃതരുടെ സമീപനം. നിസാര കാര്യങ്ങള്‍ക്ക് പോലും ഹോക്കി സ്റ്റിക്കും ബാറ്റുകൊണ്ടുമാണ് മര്‍ദ്ദനം. കോളേജിനെതിരെ പ്രതികരിച്ചതിന് രണ്ട് തവണ തന്റെ സെമസ്റ്റര്‍ ബാര്‍ ചെയ്‌തെന്നും സെയ്ദ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രണ്ട് വീഡിയോകളിലൂടെയാണ് യുവാവ് കോളേജിലെ ദുരനഭുവങ്ങള്‍ വിവരിച്ചിരിക്കുന്നത്.

സെയ്ദ് പറഞ്ഞ വിവരങ്ങളുടെ സംഗ്രഹം താഴെ

നെഹ്‌റു കോളേജില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയാണ് രണ്ട് മൂന്ന് ദിവസമായി നിരന്തരം കേള്‍ക്കുന്നത്. മരിക്കും, കാരണം അവരുടെ നിയമങ്ങള്‍ അങ്ങനെയാണ്. ഞാനും പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ് ഒന്ന് മരിച്ചാലോ എന്ന്. ആ കോളേജില്‍ പഠിക്കുകയാണ് ഈ ലോകത്തിലെ ഏറ്റവും നികൃഷ്ഠമായ കാര്യം. മൂന്ന് വര്‍ഷം അടിമയെ പോലെ ഞാന്‍ ആ കോളേജില്‍ പഠിച്ചിട്ടുണ്ട്. അടിമയെന്നും പറയാന്‍ കഴിയില്ല. അതിലും താഴെ ജീവിച്ചുപോയ ഒരാളാണ് ഞാന്‍. കൊയമ്പത്തൂരിലെ നെഹ്‌റു കോളേജില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. ഇപ്പോ കാര്യങ്ങള്‍ തുറന്നുപറഞ്ഞില്ലെങ്കില്‍ ഇനി എനിക്ക് സമയം കിട്ടില്ല. ഇനി ഇതിന്റെ പേരില്‍ അവരെന്നെ കൊന്നാലും കൊന്നോട്ടേ. കാരണം, കോളേജ് എപ്പോള്‍ കഴിയും ഓരോ ദിവസവും എണ്ണിയെണ്ണി ജീവിച്ചയാളാണ് ഞാന്‍. ആ കോളേജില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടേയും മനസ്സിലും ഒന്ന് മരിച്ചാലോ എന്ന ചിന്തയുണ്ടാകും. അവിടെ സെന്തില്‍കുമാര്‍ എന്ന പിടി സാറുണ്ട്. വട്ടോളി എന്നാണ് അവിടെ പറയുക. പ്ലസ് ടുവില്‍ പഠിക്കുന്ന കാലത്ത് ടീച്ചര്‍ എന്ന് പറഞ്ഞാല്‍ നമ്മളൊക്കെ ആദ്യം പഠിക്കുന്നത് എന്താണെന്ന് വെച്ചാല്‍, ഒരു ടീച്ചര്‍ ക്ലാസിലേക്ക് വരുമ്പോള്‍ ‘ഹായ് സര്‍ ഗുഡ്‌മോണിങ്’ എന്ന് പറയാന്‍ പഠിപ്പിച്ച സ്‌കൂളില്‍ നിന്നാണ് ഞാന്‍ വന്നത്. പക്ഷെ അവിടെ സാറിനെ നോക്കി ഗുഡ്‌മോണിങ് പറഞ്ഞ് ചിരിച്ച ആളുടെ കരണകുറ്റിക്ക് അടിച്ച് ചോദിച്ചത് ‘എന്നടാ ഡാഷെ നിനക്ക് എന്നെ പാക്കുമ്പോത് സിരിപ്പ് വരുതാ’ എന്നാണ്. എന്റെ സുഹൃത്ത് അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് കുറേനാള്‍ അവധിയെടുത്തു. തിരിച്ചുവന്നപ്പോള്‍ ഒരു പെണ്‍കുട്ടി ആശ്വസിപ്പിക്കാന്‍ കയ്യില്‍ തൊട്ടപ്പോള്‍ ആ കൂട്ടിയെ ക്ലാസില്‍ നിന്നും ഒരു ഫാക്കല്‍ട്ടി ഇറക്കി കൊണ്ടുപോയി. കരഞ്ഞ് ക്ഷീണിച്ച ഒരു കുട്ടിയാണ് പിന്നെ തിരിഞ്ഞുവന്നത്. എനിക്ക് അവരെ ഒരു പേടിയുമില്ല. അവരോട് എനിക്ക് അത്രയും പകയാണ്. ഹോക്കി സ്റ്റിക്ക് ക്രിക്കറ്റ് ബാറ്റ്, കമ്പനി എല്ലാം കൊണ്ടും മര്‍ദ്ദനമേറ്റിട്ടുണ്ട്. പള്ളിയില്‍ പോകാന്‍ അനുവദിക്കണമെന്ന് സ്ഥിരം ആവശ്യപ്പെട്ടതോടെ എന്റെ ഉമ്മയെ വിളിച്ചുവരുത്തി. ഉമ്മ കോളേജില്‍ വന്ന് രാവിലെ മുതല്‍ രാത്രി ഏഴ് മണിവരെ നിര്‍ത്തി. നിങ്ങളുടെ മകന്‍ തീവ്രവാദിയുടെ മൈന്‍ഡ് ഉള്ള ആളാണ്. അവനെ ഈ കോളേജില്‍ വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ലെന്ന് ഉമ്മയോട് പ്രിന്‍സിപ്പാള്‍ പറഞ്ഞു. എന്നിട്ട് ഒരു സെമസ്റ്റര്‍ ബാര്‍ ചെയ്തു. എല്ലാത്തിനും ഫീസ് വാങ്ങുന്നതിനെ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചതിന് നേരത്തെ മറ്റൊരു സെമസ്റ്റര്‍ ബാറും എനിക്ക് കിട്ടിയിരുന്നു. ആ കോളേജില്‍ പഠിച്ചാല്‍ ആണ്‍കുട്ടിയാണെങ്കില്‍ പ്രതികരിക്കും. കോളേജില്‍ ഗേറ്റ് ഒരു സെന്‍ട്രല്‍ ജയിലിന് സമാനമാണ്. അതിനുള്ളിലൂടെ രണ്ട് കവാടമുണ്ട്. നമ്മള്‍ ആദ്യം അവിടെ പോകുമ്പോള്‍ പത്ത് സ്റ്റാഫ് ഗേറ്റില്‍ നില്‍ക്കുന്നുണ്ടാകും. ഒരാള്‍ ചെക്കന്റെ താടി വളര്‍ന്നിട്ടുണ്ട്..മറ്റൊരാള്‍ മുടിയുടെ നീളം...പാന്റിന്റെ താഴെ എത്ര ടൈറ്റിട്ടുണ്ട്, ഐഡി കാര്‍ഡുണ്ടോ? ബെല്‍റ്റിട്ടുണ്ടോ, മൊബൈലുണ്ടോ... ഇത്രയം അധികം ആളുകളുടെ ഇടയില്‍ കൂടി വേണം പോകാന്‍. എയര്‍പോര്‍ട്ടിലുള്ള ചെക്കിങ്ങ് പോലെയാണ് അവിടത്തെ കാര്യങ്ങള്‍. രണ്ട് ദിവസമായി ഉറങ്ങിയിട്ട്. ഇപ്പോഴെങ്കിലും എല്ലാവരും പ്രതികരിച്ചല്ലോ? അന്ന് ഒരു മാധ്യമമെങ്കിലും ഞങ്ങളെ പിന്തുണച്ചിരുന്നുവെങ്കില്‍ ഇന്ന് ജിഷ്ണു മരിക്കില്ലായിരുന്നു. കാശ് വാങ്ങി പണിയെടുക്കാത്ത ചാനലുകള്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ബാങ്ക് ലോണെടുത്ത് പഠിച്ച ഒരാളാണ് ഞാന്‍. അതിന്റെ അടവ് ഇപ്പോഴും തീര്‍ന്നിട്ടില്ല. എനിക്കറിയാം എന്റെ വീട്ടുകാര്‍ എത്ര വിഷമിക്കുന്നുണ്ടെന്ന്. അതുകൊണ്ട് മാത്രമാണ് സെന്‍ട്രല്‍ ജയിലിനേക്കാള്‍ തരംതാണ ആ കോളേജില്‍ ഞാന്‍ പഠിച്ചത്. അത് ഒരു കോളേജേ അല്ല. ഒരു പ്രോഗ്രാമില്‍ ഡാന്‍സ് ചെയ്താല്‍ അടി, പെണ്ണിനോട് സംസാരിച്ചാല്‍ അടി. ഒരുപാട് സ്വപ്‌നങ്ങളുമായി കോളേജില്‍ ചേര്‍ന്നയാളാണ് ഞാന്‍. അവരുടെ പരസ്യം അങ്ങനെയാണ്. കുറേ ഹെലിക്യാമും മറ്റും ഉപയോഗിച്ച് അടിപൊളി പരസ്യം. പക്ഷെ അതിനകത്ത് പോയപ്പോഴാണ് കോളേജ് എന്താണെന്ന് മനസ്സിലായത്. ആ കോളേജില്‍ പഠിച്ചാലുള്ള ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ക്ക് എവിടപോയാലും എത്ര പണി കിട്ടിയാലും ശാന്തമായി സഹിച്ച് നിങ്ങള്‍ ജീവിക്കും. കാരണം നിങ്ങളെ അത്രയും ക്ഷമാശീലരായി ആ കോളേജ് വാര്‍ത്തെടുക്കും. മനസ്സെല്ലാം മരവിച്ചു...എന്നും വിദ്യാര്‍ത്ഥികളുടെ കരണത്ത് അടിക്കുന്നു. ബാറ്റിന്റെ സ്റ്റിക്ക് കൊണ്ട് വയറ്റില്‍ കുത്തുന്നു...ഇതില്‍ കുറേ ആളുകള്‍ പാര്‍ട്ടിയുടെ പേരില്‍ മുതലെടുക്കുന്നുണ്ട്. പക്ഷെ എല്ലാവരും ഒരു കാര്യം ഓര്‍ക്കണം..നിങ്ങളുടെ വീട്ടിലും ഇത് സംഭവിക്കാം..ഇനി ആ കോളേജില്‍ നടക്കാന്‍ പോകുന്നത് ഞാന്‍ പറയും...സമരം നടത്തിയവരെ അവരെ നോട്ടമിട്ടുണ്ടാകും. ഇപ്പോള്‍ സമരക്കാര്‍ പറയുന്നതൊക്കെ കോളേജ് അധികൃതര്‍ കേള്‍ക്കും. സമരം തീര്‍ന്ന് കോളേജ് തുറന്ന് കുറേ കഴിയുമ്പോള്‍ എല്ലാവര്‍ക്കും കോളേജ് മെല്ലെ മെല്ലെ പണി നല്‍കും. അടുത്ത ബാച്ചിലും ഇതേ നയം അവര്‍ തുടരും. അപ്പോള്‍ ദയവ് ചെയ്ത് ഇനിയെങ്കിലും എന്തെങ്കിലും സംഭവിക്കുന്നുണ്ടങ്കില്‍ അത് ആ കോളേജിലെ അവസാനത്തേത് ആക്കണമെന്നാണ് അഭ്യര്‍ത്ഥന.

യുവാവിന്റെ വീഡിയോ പോസ്റ്റുകള്‍ കാണാം