മോഹന്‍ലാലിനെതിരെ രൂക്ഷപരിഹാസവുമായി വീണ്ടും കെആര്‍കെ; ‘ഈ കോമാളിയെ ഭീമനാക്കുന്നത് ഭീമന് ഏറ്റവും വലിയ അപമാനം’; പൊങ്കാല മൂന്നാം ഘട്ടത്തില്‍

April 19, 2017, 9:13 pm
മോഹന്‍ലാലിനെതിരെ രൂക്ഷപരിഹാസവുമായി വീണ്ടും കെആര്‍കെ; ‘ഈ കോമാളിയെ ഭീമനാക്കുന്നത് ഭീമന് ഏറ്റവും വലിയ അപമാനം’;  പൊങ്കാല മൂന്നാം ഘട്ടത്തില്‍
Social Stream

മോഹന്‍ലാലിനെതിരെ രൂക്ഷപരിഹാസവുമായി ബോളിവുഡ് നടന്‍ കമല്‍ ആര്‍ ഖാന്‍. മോഹന്‍ലാലിനെ വീണ്ടും കാര്‍ട്ടൂണ്‍ കഥാപാത്രമായ ഛോട്ടാഭീം എന്നും കോമാളിയെന്നും കെആര്‍കെ വിശേഷിപ്പിച്ചു. ട്വിറ്ററിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമായിരുന്നു കെആര്‍കെയുടെ പരിഹാസം.

ചൈനാടൗണ്‍ എന്ന മലയാളം സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റിനും ഫെയ്‌സ്ബുക്ക് പോസ്റ്റിനും പിന്നാലെ മലയാളികള്‍ വീണ്ടും പൊങ്കാലയാരംഭിച്ചിട്ടുണ്ട്.

പ്രിയപ്പെട്ടവരെ, ദയവായി നിങ്ങള്‍ ഈ ഛോട്ടാഭീമിനെയൊന്നു കണ്ടു നോക്കൂ. ഈ കോമാളിയെക്കൊണ്ട് ഭീമന്റെ വേഷം ചെയ്യിച്ചാല്‍ മഹാനായ ഭീമനുള്ള ഏറ്റവും വലിയ അപമാനം ആകും അത്.
കെആര്‍കെ

മോഹന്‍ലാല്‍ ഭീമനായി എത്തുന്ന എംടി വാസുദേവന്‍ നായരുടെ നോവല്‍ 'രണ്ടാമൂഴ'ത്തിന്റെ ചലച്ചിത്രാവിഷ്‌കാരം 'മഹാഭാരതം’ സിനിമാ ലോകത്തെ മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നു. ആയിരം കോടി ബജറ്റിലാണ് ബ്രഹ്മാണ്ഡചിത്രമൊരുങ്ങുന്നത്. നിര്‍മ്മാതാവ് പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയും. വിആര്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുക. ചിത്രത്തില്‍ മോഹന്‍ലാലിനെ പ്രധാനകഥാപാത്രമായി കാസ്റ്റ് ചെയ്തതിനെ പരിഹസിച്ച് കെആര്‍കെ കഴിഞ്ഞദിവസമാണ് രംഗത്ത് വന്നത്. ഛോട്ടാഭീമിനെ പോലിരിക്കുന്ന മോഹന്‍ലാല്‍ എങ്ങനെ മഹാഭാരതത്തിലെ ഭീമനാകുമെന്നാണ് കെആര്‍കെ ചോദിച്ചത്. പിന്നാലെ ആരാധകര്‍ കെആര്‍കെയുടെ ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പൊങ്കാലയിട്ടെങ്കിലും മൂന്നാമതും കെആര്‍കെ രംഗത്ത് വന്നിരിക്കുകയാണ്.