ഒറിജിനല്‍ ട്രംപ് ആണെന്ന് കരുതി ഡ്യൂപ്പിന് നേരിട്ട് കൊച്ചുപെണ്‍കുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ  

May 8, 2017, 9:47 pm
ഒറിജിനല്‍ ട്രംപ് ആണെന്ന് കരുതി ഡ്യൂപ്പിന് നേരിട്ട് കൊച്ചുപെണ്‍കുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ  
Social Stream

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായി വേഷമിട്ട നടനെ ഒറിജിനല്‍ ട്രംപായി തെറ്റിദ്ധരിച്ച അമേരിക്കന്‍ പെണ്‍കുട്ടിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു.

നിങ്ങള്‍ ലോകത്തിന് തന്നെ അപമാനമാണ് എന്ന് 'ട്രംപിനോട്' പെണ്‍കുട്ടി പറയുന്നു. ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കവെ ആണ് 'പ്രസിഡന്റിന്റെ' മുഖത്ത് നോക്കി പെണ്‍കുട്ടി തുറന്നടിച്ചത്. ട്രംപിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താനും കൊച്ചുമിടുക്കി ശ്രമിക്കുന്നുണ്ട്.

വൈറലായതിന് പിന്നാലെ ഒറിജിനല്‍ ട്രംപാണ് വീഡിയോയിലുള്ളതെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ ആന്റണി അറ്റാമാനൂയിക് എന്ന നടനാണ് വീഡിയോയിലുള്ളത്. കോമഡി സെന്‍ട്രല്‍ എന്ന ചാനലില്‍ ട്രംപായി വേഷമിട്ട് 'ദ പ്രസിഡന്റ് ഷോ' എന്ന പേരില്‍ ഒരു പരിപാടിയും ആന്റണി അവതരിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടിയെ പ്രശംസിച്ച് ആന്റണി രംഗത്തെത്തി. ധീരയെന്നും മിടുക്കിയെന്നും ഡ്യൂപ്ലിക്കേറ്റ് ട്രംപ് പെണ്‍കുട്ടിയെ വിശേഷിപ്പിച്ചു. കൊച്ചുമിടുക്കിയെ പ്രതിരോധത്തിന്റെ പുതിയ 'മീം' ആക്കണമെന്നും ആന്റണി പറഞ്ഞു.

വീഡിയോ വൈറലായതോടെ വീരപരിവേഷമാണ് പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.